അങ്കമാലിയില്‍ പ്രചരണം ആവേശത്തില്‍

ekm-ankamaliഅങ്കമാലി: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അങ്കമാലിയില്‍ തെരഞ്ഞെടുപ്പ് രംഗം ആവേശത്തില്‍. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റോജി എം.ജോണ്‍ തുറവൂര്‍ പഞ്ചായത്തില്‍ നടത്തിയ പര്യടനത്തില്‍ കുടിവെള്ള ക്ഷാമത്തെ സംബന്ധിച്ചായിരുന്നു വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥി മുമ്പാകെ പരാതി ബോധിപ്പിക്കാനു|ായത്. പെരിങ്ങാംപറമ്പ്, ശിവജിപുരം പ്രദേശത്താണ് കുടിവെള്ളക്ഷാമത്തിന് രൂക്ഷത നേരിടുന്നത്. തുറവൂര്‍ പഞ്ചായത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഏകീകരിക്കുന്നതിന് മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മിക്കണമെന്നും, കാര്‍ഷിക മേഖല അഭിവൃദ്ധി സംബന്ധിച്ചും പലരും റോജിയെ ബോധിപ്പിച്ചു. എല്ലാ പ്രശ്‌നങ്ങള്‍ക്കും മുന്‍ഗണന ക്രമത്തില്‍ പരിഗണന നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

ദേവഗിരി പള്ളി കവലയില്‍ നിന്നാരംഭിച്ച പര്യടനം മുന്‍ എംഎല്‍എ പി.ജെ.ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ ബി.വി.ജോസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ വര്‍ഗീസ് ജോര്‍ജ് പൈനാടത്ത്, സാംസണ്‍ ചാക്കോ, കെ.എസ്.ഷാജി, ജോര്‍ജ് സ്റ്റീഫന്‍, പി.ടി.പോള്‍, എം.പി.വല്‍സന്‍, കെ.പി.ബേബി, ഷൈജോ പറമ്പി, സെബി കിടങ്ങേന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഞ്ഞപ്ര പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ സംഘടിപ്പിച്ച കുടുംബ സംഗമം മുന്‍ കേന്ദ്രമന്ത്രി കെ.സി.വണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ആനപ്പാറ, എലവന്തി, വാതക്കാട്, പുല്ലാനി, തലക്കോട്പറമ്പ്, യോര്‍ദ്ദനാപുരം, കണ്ണിയാറപാടം, ശിവജിപുരം, കിടങ്ങൂര്‍ സൗത്ത്, യൂദാപുരം, പഴോപൊങ്ങ് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പര്യടനം.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബെന്നി മൂഞ്ഞേലി കാര്‍ഷിക മേഖലയായ പാറക്കടവ് പഞ്ചായത്തിലെ പുളിയനത്തും, കറുകുറ്റി പഞ്ചായത്തിലെ വടക്കന്‍ മേഖലയിലുമാണ് ചൊവ്വാഴ്ച പര്യടനം നടത്തിയത്. രാവിലെ ജില്ല അതിര്‍ത്തിയായ മാമ്പ്ര വാലുങ്ങലില്‍ നിന്നാരംഭിച്ച പര്യടനം 22 കേന്ദ്രങ്ങളില്‍ സഞ്ചരിച്ചു. ഉച്ചയോടെ വട്ടപ്പറമ്പിലെത്തി. കര്‍ഷകരുടെയും, കൃഷിക്കാരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ബെന്നി വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കി. ഉച്ചക്ക് ശേഷം കറുകുറ്റി പഞ്ചായത്തിലെ വാഴച്ചാലില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. 13 കേന്ദ്രങ്ങളിലെത്തിയ ശേഷം പാലിശ്ശേരിയിലാണ് സമാപിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച തടയുന്നതിനും, നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനും ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ബെന്നി വോട്ടര്‍മാരോട് പറഞ്ഞു.

കര്‍ഷക തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ അടക്കം പലയിടത്തും നിരവധിപേരാണ് സ്വീകരണം നല്‍കാനെത്തിച്ചേര്‍ന്നത്. നേതാക്കളായ എം.പി.പത്രോസ്, വി.എ.പ്രഭാകരന്‍, ടി.ജെ.ജോണ്‍സണ്‍, വി.വി.രാജന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ഗ്ലാഡീസ് പാപ്പച്ചന്‍, വി.കെ.രാമകൃഷ്ണന്‍, പൗലോസ് ചാറ്റുകുളം, കെ.വി.ടോമി എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പി.ജെ.ബാബു മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തില്‍ പര്യടനം പൂര്‍ത്തിയാക്കി. നിയോജക മണ്ഡലം പ്രസിഡന്റ് പി.എന്‍.സതീശന്‍ മുളങ്കുഴിയില്‍ പര്യടനം ഉദ്ഘാടനം ചെയ്തു.

കുടിവെള്ളക്ഷാമത്തിനും, ഇല്ലിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് ബാബു ഉറപ്പ് നല്‍കി. അനിയന്ത്രിതമായി പാറ പൊട്ടിക്കുന്നത് തടയുമെന്നും, കാലടി-മലയാറ്റൂര്‍ ടൂറിസം പദ്ധതിയില്‍ മഹാഗണിത്തോട്ടം പാണിയേലി പോര് തുടങ്ങിയ മേഖലയെ ഉള്‍പ്പെടുത്തുന്ന കാര്യവും തെരഞ്ഞെടുക്കപ്പെട്ടാല്‍ പരിഗണിക്കുമെന്നും അദ്ദേഹം വോട്ടര്‍മാരോട് പറഞ്ഞു. നേതാക്കളായ എം.കെ.പുരുഷോത്തമന്‍, എ.സി.മണി, അജി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ അനുഗമിച്ചു. ഇല്ലിത്തോട്, കാടപ്പാറ, എസ്.എന്‍.ഡി.പി കവല, മുýങ്ങാമറ്റം അടക്കം 30 കേന്ദ്രങ്ങളിലാണ് പര്യടനം നടത്തിയത്.

Related posts