പ്യോംഗ്യാംഗ്: സംഗീതം, ഇന്റര്‍നെറ്റ്, ടെലിവിഷന്‍ എന്നിവയ്ക്കു പിന്നാലെ ഉത്തരകൊറിയയില്‍ നീല ജീന്‍സിനും നിരോധനം. ഡെനിം ജീന്‍സുകള്‍ യുഎസിനെയും മുതലാളിത്തത്തെയും പ്രതിനിധീകരിക്കുന്നു എന്നാരോപിച്ചാണ് ജീന്‍സിനു നിരോധനം ഏര്‍പ്പെടുത്തിയത്. യുഎസുമായി വര്‍ധിച്ചുവരുന്ന വിരോധമാണ് ഉത്തകൊറിയയിലെ ജീന്‍സ് നിരോധനത്തിനു പിന്നില്‍.
കടുത്ത നിയമങ്ങള്‍ നിലനില്‍ക്കുന്ന ഉത്തരകൊറിയയില്‍ സംഗീതം കേള്‍ക്കാനോ രാജ്യത്തിനു വെളിയിലേക്കു ഫോണ്‍ ചെയ്യാനോ അനുവാദമില്ല. കാര്‍ സ്വന്തമാക്കാന്‍ പോലും അനുവദമില്ലാത്ത ഉത്തരകൊറിയയില്‍ 100 പേര്‍ക്ക് ഒന്ന് എന്ന നിലയിലാണ് കാറുകളുള്ളത്. തലമുടി വെട്ടുന്നതിനുപോലും രാജ്യത്ത് നിയന്ത്രണമുണ്്ട്. അനുവദിച്ചിട്ടുള്ള 28 മുടിവെട്ട് രീതികളില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാന്‍ മാത്രമാണ് പൗരന്‍മാര്‍ക്ക് അനുമതിയുള്ളത്. നീല ജീന്‍സ് നിരോധിച്ചതോടെ കറുത്ത നിറത്തിലുള്ള രണ്്ടുതരം ജീന്‍സുകള്‍ വില്‍ക്കാന്‍ മാത്രമാണ് വ്യാപാരികള്‍ക്ക് അനുമതിയുള്ളത്.