ബെ​ല്‍ ബോ​ട്ടം പാ​ന്‍റും വ്യ​ത്യ​സ്ത​മാ​ര്‍​ന്ന ഹെ​യ​ര്‍ സ്റ്റൈ​ലും ഭാ​വ​ങ്ങ​ളും: ചി​രി​യു​ടെ അ​ല​ക​ള്‍ തീ​ര്‍​ത്ത ലോ​ല​ന്‍റെ സൃ​ഷ്ടാ​വി​ന് വി​ട; കാ​ർ​ട്ടൂ​ണി​സ്റ്റ് ചെ​ല്ല​ൻ അ​ന്ത​രി​ച്ചു

കോട്ടയം: ലോ​ല​ൻ എ​ന്ന ഒ​റ്റ ക​ഥാ​പാ​ത്രം കൊ​ണ്ട് മ​ല​യാ​ള കാ​ർ​ട്ടൂ​ൺ രം​ഗ​ത്ത് വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കാ​ർ​ട്ടൂ​ണി​സ്റ്റ് ചെ​ല്ല​ൻ എ​ന്ന ടി.​പി.​ഫി​ലി​പ്പ് അ​ന്ത​രി​ച്ചു. 77 വ​യ​സാ​യി​രു​ന്നു. ചെ​ല്ല​ൻ രൂ​പം കൊ​ടു​ത്ത പ്ര​ശ​സ്ത ക​ഥാ​പാ​ത്ര​മാ​യ ലോ​ല​ന്‍ ഒ​രു കാ​ല​ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​ലെ കാ​മ്പ​സു​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി ചി​രി​യു​ടെ അ​ല​ക​ള്‍ തീ​ർ​ത്തി​രു​ന്നു.

ലോ​ല​ന്‍റെ ബെ​ല്‍​ബോ​ട്ടം പാ​ന്‍റും വ്യ​ത്യ​സ്ത​മാ​ര്‍​ന്ന ഹെ​യ​ര്‍ സ്റ്റൈ​ലും ഭാ​വ​ഹാ​വാ​ദി​ക​ളു​മൊ​ക്കെ കോ​ള​ജ് കു​മാ​ര​ന്മാ​ര്‍ അ​നു​ക​രി​ച്ചി​രു​ന്നു. ക​ലാ​ല​യ​ങ്ങ​ളി​ലെ പ്ര​ണ​യ നാ​യ​ക​ന്മാ​ര്‍​ക്ക് ലോ​ല​ന്‍ എ​ന്ന വി​ളി​പ്പേ​രും വീ​ണു.

കാ​ര്‍​ട്ടൂ​ണ്‍ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍​ക്ക് കാ​ര്‍​ട്ടൂ​ണി​സ്റ്റ് ചെ​ല്ല​ന് കേ​ര​ള കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ദ​മി വി​ശി​ഷ്ടാം​ഗ​ത്വം ന​ല്‍​കി ആ​ദ​രി​ച്ചി​ട്ടു​ണ്ട്. ചെ​ല്ല​ൻ സൃ​ഷ്ടി​ച്ച ലോ​ല​ൻ എ​ന്ന കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്രം കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ച നെ​വ​ർ എ​ൻ​ഡിം​ഗ് സ​ർ​ക്കി​ൾ എ​ന്ന അ​നി​മേ​ഷ​ൻ സ്ഥാ​പ​നം അ​നി​മേ​റ്റ് ചെ​യ്തു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ ക​ഥാ​പാ​ത്രം ച​ലി​ക്കു​ന്ന​ത് കാ​ണും മു​ൻ​പാ​ണ് ചെ​ല്ല​ന്‍റെ മ​ട​ക്കം.

1948 ല്‍ ​പൗ​ലോ​സി​ന്‍റേ​യും മാ​ര്‍​ത്ത​യു​ടേ​യും മ​ക​നാ​യി ജ​നി​ച്ച ചെ​ല്ല​ന്‍ 2002ല്‍​ഒ​രു കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ നി​ന്ന് പെ​യി​ന്‍റ​റാ​യി വി​ര​മി​ച്ചു. കോ​ട്ട​യം വ​ട​വാ​തൂ​രി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: മ​റി​യാ​മ്മ ഫി​ലി​പ്പാ​ണ്. മ​ക​ൻ: സു​രേ​ഷ്. സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ തി​ങ്ക​ളാ​ഴ്ച്ച വൈ​കു​ന്നേ​രം 3ന് ​വ​ട​വാ​തൂ​രി​ൽ ന​ട​ക്കും.



Related posts

Leave a Comment