അനുരഞ്ജനശ്രമങ്ങള്‍ തുടരുന്നു… പിഎസ്‌സി ലിസ്റ്റില്‍ നിന്നും നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാഭീഷണി മുഴക്കി ആറ് യുവാക്കള്‍

PSCതിരുവനന്തപുരം: പിഎസ്‌സി ലിസ്റ്റില്‍ നിന്നും നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യാഭീഷണി മുഴക്കി. യുവാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിഭാഗത്തിലേക്ക് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാഭീഷണി. ആറ് യുവാക്കളാണ് മരത്തിന് മുകളിലും ബഹുനില കെട്ടിടത്തിന് മുകളിലും കയറി ആത്മഹത്യാഭീഷണി മുഴക്കുന്നത്.

സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തിലും ബഹുനില കെട്ടിടത്തിനും മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയിലാണ് യുവാക്കള്‍. ഇവരെ താഴെയിറക്കുന്നതിന് വേണ്ടിയുള്ള അനുരഞ്ജനശ്രമങ്ങള്‍ തുടരുകയാണ്. തഹസില്‍ദാറും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തി വരികയാണ്. തങ്ങളുടെ നിയമനകാര്യത്തില്‍ മുഖ്യമന്ത്രിയുടെ വ്യക്തമായ ഉറപ്പ് കിട്ടിയാല്‍ മാത്രമെ താഴെക്ക് ഇറങ്ങുകയുള്ളൂവെന്ന നിലപാടിലാണ് ഉദ്യോഗാര്‍ഥികള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല  സത്യാഗ്രഹം നടത്തി വരികയാണ്.

Related posts