അഭയാര്‍ഥികളെ ജര്‍മനി പണം കൊടുത്ത് തിരിച്ചയയ്ക്കുന്നു

ABBബെര്‍ലിന്‍: രാജ്യത്തെത്തിയിരിക്കുന്ന വിദേശ അഭയാര്‍ഥികളില്‍ ചിലരെയെങ്കിലും തിരിച്ചയയ്ക്കാന്‍ ജര്‍മനി പതിനെട്ടാമത്തെ അടവും പയറ്റിത്തുടങ്ങി. മടങ്ങിപോകാനുള്ള പണം കൊടുക്കാമെന്നാണ് വാഗ്ദാനം. കുറച്ചു പേര്‍ക്കെങ്കിലും നാട്ടില്‍ പോയി ജീവിക്കാന്‍ അല്പം കൂടുതല്‍ പണവും കൊടുക്കാമെന്ന് വാഗ്ദാനമുണ്ട്.

അഭയാര്‍ഥികളെ തിരിച്ചയയ്ക്കാന്‍ മാത്രമായി ഒരു പദ്ധതിക്കു തന്നെ അധികൃതര്‍ രൂപം നല്‍കിക്കഴിഞ്ഞു. ഇതിന്റെ ഭാഗമയാണ് തിരിച്ചു പോകാന്‍ പണം നല്‍കുന്നത്.

അഭയാര്‍ഥിത്വത്തിന് അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്കു പോലും ഈ പദ്ധതിയിലേക്ക് അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. അഭയാര്‍ഥിത്വം കിട്ടാന്‍ സാധ്യതയില്ലെന്നു തോന്നുന്നവരെങ്കിലും ഇതുമായി സഹകരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

മുതിര്‍ന്നവര്‍ക്ക് 200 യൂറോയും കുട്ടികള്‍ക്ക് നൂറു യൂറോയും വീതമാണ് നല്‍കുന്നത്. അഫ്ഗാനിസ്ഥാന്‍, ഇറാക്ക്, എത്യോപ്യ, എറിത്രിയ, നൈജീരിയ, പാക്കിസ്ഥാന്‍, ഘാന എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് 500 യൂറോ വരെ കൊടുക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts