350 രൂ​പ​യു​ടെ ബി​രി​യാ​ണി മേ​ടി​ക്കാ​ൻ കൊ​ല: മ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ക​ഴു​ത്തി​ൽ തു​ട​ർ​ച്ച​യാ​യി കു​ത്തി; മൃ​ത​ദേ​ഹ​ത്തി​ൽ ക​യ​റി നി​ന്ന് നൃ​ത്തം; 16കാ​ര​ൻ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ബി​രി​യാ​ണി മേ​ടി​ക്കാ​ൻ പ​ണ​ത്തി​നാ​യി കൗ​മാ​ര​ക്കാ​ര​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി 16കാ​ര​ൻ. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ജ​ന്ത മ​സ്ദൂ​ർ കോ​ള​നി​യി​ൽ  കഴിഞ്ഞ ദിവസമാണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

18കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. യു​വാ​വി​നെ കു​ത്തി വീ​ഴ്ത്തി​യ ശേ​ഷം ആ​ക്ര​മി മൃ​ത​ദേ​ഹ​ത്തി​ന് മു​ക​ളി​ൽ നി​ന്ന് നൃ​ത്തം ചെ​യ്യു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

മോ​ഷ​ണ​ശ്ര​മ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ്ര​തി 18കാ​ര​നെ ക​ഴു​ത്ത് ഞെ​രി​ച്ച് ബോ​ധ​ര​ഹി​ത​നാ​ക്കി​യ​തി​ന് ശേ​ഷം 60 പ്രാ​വ​ശ്യം കു​ത്തു​ക​യാ​യി​രു​ന്നു.

പ്ര​തി മൃ​ത​ദേ​ഹം ഇ​ടു​ങ്ങി​യ ഇ​ട​വ​ഴി​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് സി​സി​ടി​വി ക്യാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. മ​രി​ച്ചെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ​യാ​ൾ ക​ഴു​ത്തി​ൽ തു​ട​ർ​ച്ച​യാ​യി കു​ത്തു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. എ​ഴു​ന്നേ​റ്റ് നി​ന്ന് നി​ര​വ​ധി ത​വ​ണ ത​ല​യി​ലും ച​വി​ട്ടി​യ പ്ര​തി, മൃ​ത​ദേ​ഹ​ത്തി​ന് മു​ക​ളി​ൽ ക​യ​റി നൃ​ത്തം ചെ​യ്യു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. 350 രൂ​പ മോ​ഷ്ടി​ക്കാ​നാ​ണ് താ​ൻ കൊ​ല ന​ട​ത്തി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. കൃ​ത്യം ന​ട​ക്കു​മ്പോ​ൾ താ​ൻ ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി മൊ​ഴി ന​ൽ​കി.

പ്ര​യ​പൂ​ർ​ത്തി​യാ​കാ​ത്ത നി​ര​വ​ധി പേ​ര​ട​ങ്ങു​ന്ന കു​റ്റ​വാ​ളി സം​ഘ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment