അമേരിക്കന്‍ ഡോളര്‍ ബില്ലില്‍ ആദ്യമായി വനിതയുടെ ചിത്രം

dollerവാഷിംഗ്ടണ്‍ ഡിസി: അടിമത്വത്തിനെതിരെ ധീരമായി പോരാടിയ ഹാരിയറ്റ് ടബ്മാന്റെ ചിത്രം 20 ഡോളര്‍ ബില്ലിന്റെ മുഖചിത്രമായി അംഗീകരിച്ചുവെന്ന് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് ഏപ്രില്‍ 20നു പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. ഹാരിയറ്റ് ടബ്മാന്റെ ചിത്രം ഡോളര്‍ ബില്ലില്‍ ആലേഖനം ചെയ്യുന്നതിലൂടെ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ക്ക് ലഭിക്കുന്ന ആദ്യ അംഗീകാരവും ഡോളര്‍ ചരിത്രത്തില്‍ ഒരു വനിതയുടെ ചിത്രം സ്ഥാനം പിടിക്കുന്ന ചരിത്രമുഹൂര്‍ത്തവുമായിരിക്കുമെന്ന് ട്രഷറി സെക്രട്ടറി ജേക്കബ് ല്യൂ പറഞ്ഞു.

20 ഡോളര്‍ ബില്ലില്‍ നിലവിലിരിക്കുന്ന പ്രസിഡന്റ് ആന്‍ഡ്രൂ ജാക്‌സന്റെ ചിത്രത്തിന് വൈറ്റ് ഹൗസ് ചിത്രത്തോടൊപ്പം മറുപുറത്തു സ്ഥാനം പിടിക്കാം.

ഒരു അടിമയായി ജനിക്കുകയും നൂറുകണക്കിന് അടിമകളെ അണ്ടര്‍ ഗ്രൗണ്ടു റെയില്‍ റോഡിലൂടെ രക്ഷപ്പെടുന്നതിന് അവസരം ഒരുക്കി കൊടുക്കുകയും ചെയ്ത ഹാരിയറ്റ് ടബ്മാന്റെ ചിത്രത്തിനു അര്‍ഹമായ സ്ഥാനം നല്‍കണമെന്ന പൊതുജനത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ട്രഷറി ഡിപ്പാര്‍ട്ടുമെന്റ് തീരുമാനമെടുത്തത്. അഞ്ച്, പത്ത് എന്നീ ഡോളര്‍ ബില്ലുകളിലും വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്ന് സെക്രട്ടറി ജേക്കബ് പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related posts