നെടുമങ്ങാട് : ഇടതു സര്‍ക്കാര്‍ അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . നെടുമങ്ങാട് നഗരസഭ ഒരു കോടി രൂപ ചിലവില്‍ നിര്‍മിച്ച പാര്‍ക്കിംഗ് യാര്‍ഡ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസ പദ്ധതികള്‍ ജനങ്ങളിലെത്താത്തതിന് പ്രധാന കാരണം അഴിമതിയാണ്. സര്‍ക്കാരിന്റെ സാമ്പത്തിക അവസ്ഥ ഭദ്രമല്ല . എന്നാല്‍ പണമില്ലെന്ന് പറഞ്ഞ് കൈകഴുകുയിരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.ജനങ്ങളുടെ ആവശ്യങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ് . വികസന പ്രവര്‍ത്തനങ്ങള്‍ ശരിയായ അര്‍ഥത്തില്‍ പ്രയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പിണറായി വിജയന്‍ പറഞ്ഞു .
നെടുമങ്ങാട് ടൗണ്‍ എല്‍പിസിന് കെട്ടിടങ്ങള്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയ്ക്ക് നല്കിയ നിവേദനവും അദ്ദേഹം സ്വീകരിച്ചു .
സി.ദിവാകരന്‍ എംഎല്‍ എയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ സ്വാഗതവും സെക്രട്ടറി എസ്.ജഹാംഗീര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു . ഡോ.എ.സമ്പത്ത് എംപി, മാങ്കോട് രാധാകൃഷ്ണന്‍ , ലേഖവിക്രമന്‍, ഗീതകുമാരി, അര്‍.മധു, പി.ഹരികേശന്‍നായര്‍, റഹിയനത്ത് ബീവി, റ്റി.ആര്‍.സുരേഷ്കുമാര്‍, റ്റി.അര്‍ജുനന്‍ , സുമയ്യമനോജ് , അഡ്വ.ആര്‍.ജയദേവന്‍, പി.എസ്.ഷെരീഫ്, നെട്ടിറച്ചിറ ജയന്‍ എന്നിവര്‍ പ്രസംഗിച്ചു .