ഇടവഴിയിലെ വെള്ളക്കെട്ട്: കാല്‍നടയാത്രികര്‍ക്കു ദുരിതം

ekm-vellakettuമൂവാറ്റുപുഴ: ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ദിനംപ്രതി നിരവധി ആളുകള്‍ നടന്നുപോകുന്ന ഇടവഴിയിലെ വെള്ളക്കെട്ടുമൂലം പ്രദേശം പകര്‍ച്ചവ്യാധി ഭീഷണിയില്‍. ലത തിയേറ്ററിന് അരികിലൂടെയുള്ള വഴിയിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. ഇതുമൂലം കാല്‍നടപോലും പറ്റാത്ത അവസ്ഥയാണിപ്പോള്‍. ബസില്‍നിന്നിറങ്ങി നിര്‍മല ആശുപത്രിയിലേക്കുള്ള രോഗികള്‍ അടക്കം നടന്നുപോകുന്ന വഴിയാണിത്. കിഴക്കേക്കര ഭാഗത്തുനിന്നു നടന്നുവരുന്ന വിദ്യാര്‍ഥികളും സ്ത്രീകളും അടക്കമുള്ളവരുടെ നഗരത്തിലേക്കുള്ള എളുപ്പവഴികൂടിയാണിത്.

മഴ കനത്തതോടെ രൂപപ്പെട്ട വെള്ളക്കെട്ടില്‍ മാലിന്യവും വന്നുചേര്‍ന്നതോടെ ദുര്‍ഗന്ധപൂരിതമാണ് പ്രദേശം. നാട്ടില്‍ ഡെങ്കിപ്പനി അടക്കം പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍  ആശുപത്രിക്കു സമീപമുള്ള വെള്ളക്കെട്ടിനെതിരെ പ്രതിഷേധം വ്യാപകമാണ്. അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Related posts