ഇതു താന്‍ടാ അമ്മ സ്റ്റൈല്‍! തമിഴ്‌നാട് മക്കള്‍ക്ക് അമ്മയുടെ സമ്മാനങ്ങള്‍ നിലയ്ക്കുന്നില്ല; ഇനി തമിഴ്‌നാട്ടില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്

jayalalithaചെന്നൈ: തമിഴ്‌നാട് മക്കള്‍ക്ക് അമ്മയുടെ സമ്മാനങ്ങള്‍ നിലയ്ക്കുന്നില്ല. കഴിഞ്ഞ ദിവസം അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് എട്ടു ഗ്രാം സ്വര്‍ണനാണയം നല്കിയതിനു പിന്നാലെ സംസ്ഥാനത്തുള്ളവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സംവിധാനവും വരുന്നു. തമിഴ്‌നാട്ടിലെ 50 കേന്ദ്രങ്ങളില്‍ വൈ ഫൈ സംവിധാനം ഒരുക്കാനാണ് പുതിയ പദ്ധതി. വലിയ ബസ് സ്റ്റാന്‍ഡുകള്‍, മാളുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ ജനസാന്ദ്രതയേറിയ മേഖലകളിലായിരിക്കും വൈഫൈ ഒരുക്കുക.

മാത്രമല്ല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ് സേവനം ലഭിക്കും. ഇതിന് 50 സ്കൂളുകള്‍ക്കായി 10 കോടി രൂപയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ട്. അമ്മ വാട്ടര്‍, അമ്മ സിമന്റ്, അമ്മ മെഡിസിന്‍, അമ്മ കാന്റീന്‍, അമ്മ കല്യാണമണ്ഡപം തുടങ്ങി അമ്മ ബ്രാന്‍ഡുകളുടെ ശ്രേണിയില്‍ അവസാനത്തേതാണ് വൈഫൈ.

Related posts