ഇരിപ്പിടത്തെ ചൊല്ലി വഴക്ക്; പതിമൂന്നുകാരനെ സഹപാഠി തള്ളിയിട്ടു കൊലപ്പെടുത്തി

childവില്ലുപുരം: ക്ലാസില്‍ വഴക്കിനിടെ സഹപാഠിയെ ഏഴാം ക്ലാസ് വിദ്യാര്‍ഥി തള്ളിയിട്ടു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ വില്ലുപുരത്താണ് സംഭവം. പൂന്‍ഡി സ്വദേശിയായ ബാലമുരുകന്‍ എന്ന പതിമൂന്നുകാരനാണു മരിച്ചത്.

ചിന്നസേലത്തിനു സമീപത്ത് അമ്മൈഗാരയിലെ ഹൈസ്കൂളില്‍ ഉച്ചയ്ക്ക് ഇടവേളയ്ക്കിടെ ഇരിപ്പിടങ്ങള്‍ മാറിയതു സംബന്ധിച്ചാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്നുണ്ടായ കൈയേറ്റത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ഥിയെ തള്ളിയിട്ടു. ക്ലാസ്മുറിയിലെ ബെഞ്ചില്‍ തലയിടിച്ചുവീണ കുട്ടിയെ ഉടന്‍തന്നെ കല്ലക്കുറിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരണത്തിനു കാരണക്കാരനായ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

Related posts