ഈ കുരുക്കഴിക്കാന്‍ അധികൃതര്‍ പാടുപെടേണ്ടി വരും

tvm-blockനെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര എക്‌സൈസ് റെയ്ഞ്ച് ഓഫീസിനു മുന്നില്‍ വഴിയാത്രക്കാര്‍ക്കും വാഹനയാ ത്രികര്‍ക്കും തലവേദനയായി ഗതാഗതക്കുരുക്ക്. റെയ്ഞ്ച് ഓഫീസിനു മുന്നില്‍ തന്നെ റോഡിന്റെ വശങ്ങള്‍ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുകയാണ്. പോരാത്തതിന്, കഴിഞ്ഞ ദിവസം ഓട പണിയും കൂടി ആരംഭി ച്ചതോടെ റോഡില്‍ ഗതാഗതം ആകെ താറുമാറായിയെന്ന് സമീപവാസികളും പറയുന്നു.

പൈപ്പ് പൊട്ടി റോഡിലാകെ വെള്ളക്കെട്ടുകളും രൂപപ്പെട്ടിട്ടുണ്ട്. റോഡിലെ അനധികൃത പാര്‍ക്കിംഗ് ആണ് യാത്രികര്‍ക്ക് മറ്റൊരു തലവേദനയായിരിക്കുന്നത്. വീതി കുറഞ്ഞ റോഡില്‍ അലക്ഷ്യമായാണ് പലരും വാഹനം പാര്‍ക്ക് ചെയ്യാറുള്ളതെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ദേശീയപാതയില്‍ നെയ്യാറ്റിന്‍കര അക്ഷയ ഷോപ്പിംഗ് കോംപ്ലക്‌സിനു സമീപത്തു നിന്നുള്ള ഈ റോഡിലൂടെ കോടതിയിലേയ്ക്കും ദേശീയപാതയില്‍ തന്നെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തും എത്തിച്ചേരാനാവും. നെയ്യാറ്റിന്‍കര ടൗണിലെ ഗതാഗതക്കുരുക്കില്‍ നിന്ന് ഒഴിവാകാന്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് ഈ റോഡ്.

Related posts