പീ​ഡ​നക്കേസി​ൽ യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ പി​ഴ​യും; 2013 ഫെ​ബ്രു​വ​രി 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം

മ​ഞ്ചേ​രി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ മ​ഞ്ചേ​രി പോ​ക്സോ പ്ര​ത്യേ​ക കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​നും മൂ​ന്ന് ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. മു​തു​വ​ല്ലൂ​ർ വി​ള​യി​ൽ ക​മ്മാ​ന്പ​റ്റ അ​ബ്ദു​ൽ സ​ലാം (37) നെ​യാ​ണ് ജ​ഡ്ജി എ.​വി.​നാ​രാ​യ​ണ​ൻ ശി​ക്ഷി​ച്ച​ത്.

2013 ഫെ​ബ്രു​വ​രി 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 376 പ്ര​കാ​രം ബ​ലാ​ൽ​സം​ഗം ചെ​യ്ത​തി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വി​നും ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നു​മാ​ണ് ശി​ക്ഷ. പി​ഴ​യ​ട​ക്കു​ന്ന പ​ക്ഷം സം​ഖ്യ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് ന​ൽ​കാ​നും പി​ഴ​യ​ട​ക്കാ​ത്ത​പ​ക്ഷം ര​ണ്ടു വ​ർ​ഷ​ത്തെ അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്കാ​നും വി​ധി​ച്ചു.

കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ഏ​ഴു വ​ർ​ഷ​ത്തെ ക​ഠി​ന ത​ട​വി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം ആ​റു മാ​സ​ത്തെ അ​ധി​ക ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ത​ട​വു​ശി​ക്ഷ ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​ക്ടിം കോം​പ​ൻ​സേ​ഷ​ൻ ഫ​ണ്ടി​ൽ നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കോ​ട​തി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ്യ​ൽ ജി​ല്ലാ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഐ​ഷാ പി.​ജ​മാ​ൽ ഹാ​ജ​രാ​യി.

Related posts