തിരുവനന്തപുരം: ഹിജാബ് വിവാദത്തില് പള്ളുരുത്തിയിലെ സ്കൂള് അധികൃതരുടെ ഭാഗത്ത് ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്കുട്ടി.
കുട്ടിയുടെ മത സ്വാതന്ത്ര്യ അവകാശത്തിന് വിരുദ്ധമായ നിലപാട് സ്കൂള് അധികൃതര് സ്വീകരിച്ചു.ഇത്തരം സംഭവങ്ങള് ആവര്ത്തിക്കാന് പാടില്ലെന്നും വിശദമായ റിപ്പോര്ട്ട് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മതേതര മൂല്യങ്ങള് ഇല്ലാതാക്കാനുള്ള സ്കൂളിന്റെ നിലപാടിനെതിരേ സര്ക്കാര് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.