എ.പി.ജെ അബ്ദുുള്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ വിസിയേയും പിവിസിയേയും മൂന്ന് മണിക്കൂറോളം തടഞ്ഞുവച്ചു

tvm-sfiപോത്തന്‍കോട് : ശ്രീകാര്യം എ.പി.ജെ. അബ്ദുുള്‍ കലാം സാങ്കേതിക സര്‍വകലാശാലയില്‍ എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ നടത്തിയ  സമരത്തില്‍ വിസിയെയും പിവിസിയെയും മൂന്ന് മണിക്കൂറോളം തടഞ്ഞുവച്ചു.  ഇയര്‍ ഔട്ട് സമ്പ്രദായം പിന്‍വലിക്കുക, റീവാല്യൂവേഷന്‍ പുനഃസ്ഥാപിക്കുക, ഗ്രേഡ് മാര്‍ക്ക് പരിധി കുറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എന്‍ജിനിയറിംഗ് കോളജിലെ  എസ്എഫ്‌ഐ യൂണിറ്റിന്റെ നേതൃത്വത്തില്‍ ശാസ്താംകോണത്ത് സ്ഥിതി ചെയ്യുന്ന എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തുകയും തുടര്‍ന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ വിസി  കുഞ്ചറിയാ പി. ഐസക്ക്, പിവിസി അബ്ദുള്‍ റഹ്മാന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാനമായില്ല.

ഇതിനെ തുടര്‍ന്നു വിദ്യാര്‍ഥികള്‍ വിസിയുടേയും പിവിസിയുടേയും ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് ഉപരോധിച്ചു. ഇന്നലെ രാവിലെ 11 ന്് തുടങ്ങിയ ഉപരോധസമരം അക്രമാസക്തമായപ്പോള്‍ ശ്രീകാര്യം എസ്‌ഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉച്ചയ്ക്ക് രണേ്ടാടു കൂടി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു.

അക്കാദമിക് കൗണ്‍സിലും ഗവേണിംഗ് ബോഡിയും, മന്ത്രിതലത്തിലുമാണ് വിദ്യാര്‍ഥികള്‍ ഉന്നയിച്ച കാര്യങ്ങള്‍ തീരുമാനമെടുക്കേണ്ടതെന്നും വിസിയ്ക്ക് സ്വന്തമായി തീരുമാനം എടുക്കുവാന്‍ കഴിയില്ലായെന്നും .വിദ്യാര്‍ഥികള്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ ഉന്നതതല ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഉടന്‍ തീരുമാനമാകുമെന്നും അദ്ദേഹം അറിയിച്ചു.

Related posts