ഞാ​നും ഒ​ന്ന് കു​ളി​ര​ട്ടെ ! എ​സി മോ​ഷ്ടി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ യു​വാ​വി​നാ​യി വ​ല​വി​രി​ച്ച് പോ​ലീ​സ്…

മോ​ഷ്ടാ​ക്ക​ള്‍ പ​ല​വി​ധ​മു​ണ്ടെ​ങ്കി​ലും ചൂ​ടു​കാ​ല​ത്ത് ഏ​റ്റ​വും പ്ര​യോ​ജ​ന​മു​ള്ള എ​സി മോ​ഷ്ടി​ച്ചു ക​ട​ന്നു ക​ള​ഞ്ഞ ക​ള്ള​നാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ചാ​വി​ഷ​യം.

മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ലാ​ണ് മോ​ഷ​ണം. പ​ട്ടാ​പ്പ​ക​ല്‍ എ ​സി ഇ​ന്‍​ഡോ​ര്‍ യൂ​ണി​റ്റ് മോ​ഷ്ടി​ച്ച് യു​വാ​വ് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

വ​ളാ​ഞ്ചേ​രി സി​റ്റി ചോ​യ്സി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം ന​ട​ന്ന​ത്. മോ​ഷ്ടാ​വി​നാ​യി വ​ളാ​ഞ്ചേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വ​ളാ​ഞ്ചേ​രി ടൗ​ണി​ലെ സി​റ്റി ചോ​യ്സി​ല്‍ ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച പ​ക​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

എ.​സി ഇ​ന്‍​ഡോ​ര്‍ യൂ​ണി​റ്റു​മാ​യി യു​വാ​വ് ന​ട​ന്നു വ​രു​ന്ന​തും ഓ​ട്ടോ​റി​ക്ഷ​യെ കൈ​കാ​ട്ടി വി​ളി​ച്ച് അ​തി​ല്‍ ക​യ​റി പോ​കു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. വ​ളാ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment