കളക്ടറേറ്റില്‍ സുരക്ഷാക്രമീകരണം: പഴയ വാഹനങ്ങള്‍ നീക്കം ചെയ്തു തുടങ്ങി

KLM-COLLECTRATEകൊല്ലം: കളക്‌ട്രേറ്റ് വളപ്പിലെ ഉപയോഗശൂന്യമായ വാഹനങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നീക്കം ചെയ്തു തുടങ്ങി. ജില്ലാ കളക്ടര്‍ എ.ഷൈനാമോളുടെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച നടപടികള്‍ക്ക് ഇന്നലെ തുടക്കം കുറിച്ചത്. പോലീസിന്റെ റിക്കവറി വാന്‍, ക്രെയിന്‍, ടിപ്പര്‍ ലോറി എന്നിവ ഉപയോഗിച്ച് സിവില്‍ സ്‌റ്റേഷനില്‍ നിന്നും കൊണ്ടുപോകുന്ന വാഹനങ്ങള്‍ കൊല്ലം ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ പരിസരത്തെ റവന്യൂ പുറമ്പോക്കിലാണ് സൂക്ഷിക്കുന്നത്.

ബോംബ് സ്‌ഫോടനമുണ്ടായതിനെത്തുടര്‍ന്നാണ് കളക്‌ട്രേറ്റിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി വാഹനങ്ങള്‍ 21നകം നീക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ അതത് വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.ലിങ്ക് റോഡ് കായല്‍ പുറമ്പോക്കിലേക്ക് വാഹനങ്ങള്‍ മാറ്റാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇവിടെ ചുറ്റുമതില്‍ നിര്‍മിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുകൊണ്ട് പകരം സ്ഥലം കണ്ടെത്തുകയായിരുന്നു. സിവില്‍ സ്‌റ്റേഷനിലെ വിവിധ വകുപ്പുകളുടെ ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകളും, വാഹനങ്ങളും ലേലം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരികയാണെന്ന് കളക്ടര്‍ അറിയിച്ചു.

Related posts