തൃശൂര്‍: കിലയെ സര്‍വകലാശാലയായി ഉയര്‍ത്തുന്നതോടെ മൂന്നു സര്‍വകലാശാലകള്‍ സ്ഥിതി ചെയ്യുന്ന ജില്ലയായി തൃശൂര്‍ മാറും. കാര്‍ഷികസര്‍വകലാശാലയും ആരോഗ്യസര്‍വകലാശാലയും തൃശൂരിലാണ്. കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയും തൃശൂരിലാണ്. മുളങ്കുന്നത്തുകാവിലെ കിലയെ സര്‍വകലാശാലയാക്കാന്‍ മന്ത്രിസഭയുടെ അനുമതി ലഭിച്ചുകഴിഞ്ഞു. 1990ല്‍ സ്ഥാപിതമായി ഒന്നര പതിറ്റാണ്ടു പിന്നിടുമ്പോള്‍ സര്‍വകലാശാല പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന കില ഇക്കാലയളവില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അനേകം പേര്‍ക്ക് പരിശീലനങ്ങള്‍ നല്‍കുകയും ചെയ്തു.
കേരളസര്‍ക്കാരിന്റെ തദ്ദേശഭരണവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണാധികാരമുള്ള സ്ഥാപനമാണ് കില. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് കില. തദ്ദേശഭരണ സ്ഥാ പനങ്ങളിലെ ജീവനക്കാരുടെയും ജനകീയാസൂത്രണ പ്രവര്‍ ത്തകരുടെയും പരിശീലനവും ഗവേഷണവും സംബ ന്ധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ഒരു ഏജന്‍സിയായാണ് കില പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാറിന്റെ നയരൂപവത്കര ണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കില ഉള്‍പ്പെടുന്നുണ്ട്. തദ്ദേശഭരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികള്‍, സെമിനാറുകള്‍, ശില്പശാലകള്‍, ചര്‍ച്ചകള്‍, തുടങ്ങിയവ കില സംഘടിപ്പിക്കാറുണ്ട്.
1990ലാണ് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനി സ്‌ട്രേഷന്‍ എന്ന സ്ഥാപനം നിലവില്‍ വന്നത്. 1955ലെ തിരു വിതാംകൂര്‍ കൊച്ചി സാഹിത്യ ശാസ്ത്ര ധര്‍മ്മസ്ഥാപനനിയമം അനുസരിച്ചാണ് കില രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കിലയുടെ ആദ്യ പരിശീലന പരിപാടി 100 പഞ്ചായത്ത് പ്രസിഡന്റു മാര്‍ക്കുള്ള പരിശീലന പരിപാടി 2000 എന്നതായിരുന്നു. 2000 മെയ് ഏഴു മുതല്‍ മെയ് 11 വരെയായിരുന്നു ഇത് നടത്തിയത്. അതിനുശേഷം നിരവധി പേര്‍ക്ക് കിലയില്‍ വ്യത്യസ്തങ്ങളായ തലങ്ങളില്‍ പരിശീലനം നല്‍കി.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുതകുന്ന രീതിയിലുള്ള പരിശീലന പരിപാടികള്‍, ശില്പശാലകള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ച് സാമൂഹിക സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ത്വരി തപ്പെടുത്തുക എന്നതാണ് കിലയുടെ പ്രധാന ലക്ഷ്യം.തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനി ധികള്‍, നിയമസഭാംഗങ്ങള്‍,പാര്‍ലമെന്റ് അംഗങ്ങള്‍, മുനിസി പ്പാലിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, കോര്‍പ്പറേഷന്‍ മേയര്‍മാര്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ മറ്റ് ഉദ്യോഗസ്ഥര്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കാറുണ്ട്. മറ്റ് ഏജന്‍സികളുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള ഗവേഷണങ്ങള്‍ നടത്തുന്നതും കിലയുടെ സ്ഥാപിത ലക്ഷ്യങ്ങളിലുണ്ട്.
വിവിധ വകുപ്പുകളില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറികിട്ടിയ ഘടക സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും സാമൂഹ്യപ്രവര്‍ത്ത കര്‍ക്കും പരിശീലനം നല്‍കി വരാറുണ്ട്. പഞ്ചായത്തീരാജ് നഗരപാലിക നിയമങ്ങള്‍, തദ്ദേശഭരണത്തെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങള്‍ ഇവയടങ്ങുന്ന വിപുലമായ ഒരു ഇന്‍ ഫര്‍മേഷന്‍ സിസ്റ്റവുമായി പ്രവര്‍ത്തിക്കുന്നതിനുള്ള ഗ്രന്ഥശാ ലകള്‍ രൂപവത്കരിക്കുക, ഭാവിയില്‍ ഇന്ത്യയിലെ വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പരിശീലനാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, സമ്മേളനങ്ങള്‍, ഫെല്ലോഷിപ്പുകള്‍ ഇവയ്ക്കുള്ള സൗകര്യം ഒരുക്കുകയെന്നിവയും കിലയുടെ ലക്ഷ്യമായിരുന്നു.അധികാര വികേന്ദ്രീകരണവുമായും പ്രാദേശിക ആസൂത്രണവുമായും പൊതുഭരണവുമായും ബ ന്ധപ്പെട്ട പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ഇതുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണത്തിനും നയരൂപീ കരണത്തിനുമാവശ്യമായ വിദഗ്ദ്ധ ഉപദേശവും സഹായ വും നല്കുകയും കിലയുടെ ഉത്തരവാദിത്വമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനുള്ള ഹെല്‍പ്പ് ലൈന്‍ സംവിധാനവും കിലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തി ച്ചുവരുന്നു. അധികാര വികേന്ദ്രീകരണവും പ്രാദേശികാ സൂത്രണവും സംബന്ധിച്ച പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്ന തിനുള്ള ദേശീയവും അന്തര്‍ദേശീയവുമായ പ്രാധാന്യം കൈവരിക്കാന്‍ ഇതിനകം കിലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജനാധി പത്യ അധികാര വികേന്ദ്രീകരണത്തില്‍ പരിശീലനം നല്‍കുന്ന തിനുള്ള ദക്ഷിണേന്ത്യയിലെ സുപ്രധാനമായ പരിശീലന സ്ഥാപനമായി കിലയ്ക്ക് ഇതിനകം മാറാന്‍ കഴിഞ്ഞിട്ടുണ്ട്.
അന്തര്‍ദേശീയ വികസന ഏജന്‍സിയായ യുഎന്‍ഡിപി, എസ്ഡിസി, യൂണിസെഫ്, യുഎന്‍ ഹാബിറ്റാറ്റ്, കോമണ്‍വെ ല്‍ത്ത് ലോക്കല്‍ ഗവണ്‍മെന്റ് ഫോറം എന്നിവയുടെയും ദേശീയതലത്തില്‍ ഹഡ്‌കോ, എന്‍ഐയുഎ, കേന്ദ്ര പഞ്ചായ ത്ത് രാജ് മന്ത്രാലയം, കേന്ദ്ര നഗരവികസന മന്ത്രാലയം എ ന്നിവ നടപ്പാക്കുന്ന അധികാര വികേന്ദ്രീകരണം ശക്തിപ്പെടു ത്തുന്നതിനും കില പ്രവര്‍ത്തിച്ചു വരുന്നു. പല വിദേശ രാഷ്ട്രങ്ങളില്‍ നിന്നും ജനകീയാസൂത്രണത്തെക്കുറിച്ച് പഠിക്കാനായി ജനപ്രതിനിധികളുടെ സംഘം കിലയില്‍ സ്ഥിരമായി എത്താറുണ്ട്.