കീഴൂരില്‍ ടയര്‍ കത്തിക്കുന്നത് പതിവ്; ബുദ്ധിമുട്ടി പരിസരവാസികള്‍

knr-tyreഇരിട്ടി: കീഴൂരിലും പരിസരപ്രദേശങ്ങളിലും ചില വര്‍ക്ക് ഷോപ്പുകാരും, ടയര്‍ റീസോളിംഗ്  കടകളും ടയറും അവശിഷ്ടങ്ങളും കത്തിക്കുന്നത് പരിസരത്താകെ വായുമലീനീകണത്തിനും ശ്വാസം മുട്ടലിനും കാരണമാകുന്നു. ആശുപത്രിയും നിരവധി വീടുകള്‍ ഉള്‍പെടെ  സ്ഥിതി ചെയ്യുന്ന കീഴുരിലാണ് ഇത്തരം സാമൂഹ്യവിരുദ്ധ നടപടി. കഴിഞ്ഞ ദിവസം രാത്രിയും ഇത്തരത്തില്‍ ടയര്‍ അവശിഷ്ടം കത്തിക്കുകയും കാറ്റ്  വീശിയപ്പോള്‍ പരിസരത്താകെ മണിക്കൂറുകളോളം ദുര്‍ഗന്ധം വമിക്കുകയും  ചെയ്തു. കുഞ്ഞുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്വാസംമുട്ടല്‍  പോലുള്ള ദേഹാസ്വാസ്ഥ്യം ഉണ്ടായി.

രാത്രി കടയടച്ച് പോകുമ്പോള്‍ റോഡരികിലും മറ്റും ടയറിന്റെയും മറ്റ് അവശിഷ്ടങ്ങള്‍ക്കും   തീയിട്ട് സ്ഥലം വിടുകയാണ് ചെയ്യുന്നതെന്നാണ് പരാതി.  നാട്ടുകാര്‍ പോലീസിലും മുനിസിപ്പാലിറ്റിയിലും പരാതി നല്കാനുള്ള തയാറെടുപ്പിലാണ്.ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണെമെന്നാണ് ആവശ്യം. ഇരിട്ടി – ബംഗളരു അന്തര്‍ സംസ്ഥാന പാതയോരത്ത് തോന്നുന്നതു പോലെ  കീഴൂര്‍, പയഞ്ചേരി, തവക്കല്‍ കോപ്ലക്‌സ് പരിസരം തുടങ്ങിയ ഇടങ്ങളില്‍ പല വ്യാപാരികളും തീയിടുകയും  ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഉള്‍പ്പെടെ തീപിടിച്ച് നശിക്കുകയും ഇത് ടെലഫോണ്‍ ബന്ധം താറുമാറാകാന്‍ കാരണമാകുകയും ചെയ്തു.

കനത്ത വേനല്‍ ചൂടുള്ളപ്പോഴുളള്ള  ഇത്തരം തീയിടല്‍ പലപ്പോഴും അഗ്നിബാധക്ക് തന്നെ കാരണമായേക്കാം.  കീഴൂര്‍ മേഖലയില്‍ ചില വര്‍ക്ക് ഷോപ്പുകളും റോഡിലേക്കിറക്കിയും മറ്റും പ്രവര്‍ത്തിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയുണ്ട്.

Related posts