ന്യൂ​സ് റൂ​മി​ൽ “വി​ല്ല​നാ​യി’ എ​ത്തി​യ പാ​മ്പി​നെ ക​വ​റി​ലാ​ക്കി ജീ​വ​ന​ക്കാ​രി; പാമ്പിനെ കവറിലാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

സി​ഡ്നി: വാ​ർ​ത്താ പ്ര​ക്ഷേ​പ​ണ​ത്തി​നു മു​ന്പ് ന്യൂ​സ്റൂ​മി​ൽ ക​ണ്ട പാ​ന്പി​നെ കൈ​യോ​ടെ പി​ടി​കൂ​ടി ക​വ​റി​ലാ​ക്കു​ന്ന ജീ​വ​ന​ക്കാ​രി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഓ​സ്ട്രേ​ലി​യ​യി​ലെ ന്യൂ​സ് 9 ചാ​ന​ലി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് ഈ “​പാ​ന്പ് പി​ടു​ത്ത​ക്കാ​രി’.

എ​ഡി​റ്റിം​ഗ് സ്യൂ​ട്ടി​ലെ ക​ന്പ്യൂ​ട്ട​ർ വ​യ​റു​ക​ൾ​ക്കി​ട​യി​ൽ ചു​രു​ണ്ടു​കി​ട​ന്ന ‌ര​ണ്ടു മീ​റ്റ​റോ​ളം നീ​ള​മു​ള്ള പാ​ന്പി​നെ കാ​മ​റാ​മാ​നാ​ണ് ആ​ദ്യം ക​ണ്ട​ത്. എ​ന്നാ​ൽ പാ​ന്പി​നെ പി​ടി​ക്കാ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഭ​യ​ന്ന​തോ​ടെ ആ ​ദൗ​ത്യം ചാ​ന​ലി​ലെ ത​ന്നെ ഒ​രു ജീ​വ​ന​ക്കാ​രി ഏ​റ്റെ​ടു​ത്തു. ക​ന്പി​യു​പ​യോ​ഗി​ച്ച് പാ​ന്പി​നെ പു​റ​ത്തെ​ത്തി​ച്ച ശേ​ഷം ഭ​യ​മ​മേ​തും കൂ​ടാ​തെ കൈ ​കൈ​ണ്ടെ​ടു​ത്ത് ക​വ​റി​ലി​ടു​ക​യാ​യി​രു​ന്നു.

പാ​ന്പി​നെ അ​നാ​യാ​സം പി​ടി​ക്കു​ന്ന ജീ​വ​ന​ക്കാ​രി​യു​ടെ വീ​ഡി​യോ ഇ​തി​നോ​ട​കം നി​ര​വ​ധി പേ​രാ​ണ് ക​ണ്ട​ത്. വീ​ഡി​യോ ക​ണ്ട​വ​ർ എ​ല്ലാം യു​വ​തി​യു​ടെ ധൈ​ര്യം സ​മ്മ​തി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts