കഴക്കൂട്ടം : കഴക്കുട്ടം, മേനംകുളം ,തുമ്പ ടെക്നോപാര്‍ക്ക് എന്നിവിടങ്ങളില്‍ തട്ടികൊണ്ടുപോകല്‍, അക്രമം, പിടിച്ചുപറി ബലാത്സംഗം എന്നീ കേസുകളില്‍ ഉള്‍പെട്ട മേനംകുളം തെക്കെമുക്ക് കോട്ടകരി വീട്ടില്‍ വംശീ കൃഷ്ണ (25) കാപ്പാ നിയമപ്രകാരം അറസ്റ്റിലായി. മേനംകുളത്തു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലും പ്രതിയാണ് .തുമ്പ, കഴക്കുട്ടം പോലീസ് സ്റ്റേഷനുകളില്‍ നിരവതി കേസുകള്‍ നിലവിലുണ്ട് . ടെക്നോപാര്‍ക്ക് അസി. കമ്മീഷണര്‍ അനില്കുമാറിന്റെനിര്ദേശപ്രകാരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബുരാജ് സബ് ഇന്‍സ്പെക്ടര്‍ സുനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ഗുണ്ടാ നിയമപ്രകാരം യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു
