ചാത്തന്നൂര്‍: ഉമയനല്ലൂര്‍ ഏലയിലെ ജലദൗര്‍ലഭ്യം കാരണം നെല്‍ക്കര്‍ഷകര്‍ പ്രതിസന്ധിയില്‍. എം. നൗഷാദ് എം എല്‍ എ സ്ഥലം സന്ദര്‍ശിക്കുകയും ക്യഷിക്കാവശ്യമായ വെള്ളമില്ലാത്തതിനാല്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും അറിയിച്ചു. നട്ട ഞാറുകള്‍ നശിക്കുമെന്ന നിലയിലേക്കാണെന്ന് മിക്ക കര്‍ഷകരും എംഎല്‍എയോട് പരാതിപ്പെട്ടു. മകരക്കൊയ്ത്തിനു ബാങ്കില്‍ നിന്നു പണം കടമെടുത്തു നെല്‍ക്യഷിക്ക് ഒരുങ്ങിയ കര്‍ഷകരെ മഴ ചതിച്ചു.
പാകിമുളച്ച ഞാറ്റടികള്‍ പറിച്ചു നടാനാവാത്ത വിധം നെല്‍ പാടം വറ്റി വരണ്ടിട്ടും പഞ്ചായത്ത് നടപടികള്‍ എടുക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് എംഎല്‍എ പാടം സന്ദര്‍ശിച്ചത്. കെ ഐ പി കനാല്‍ വഴി ക്യഷിക്കാവശ്യമായ വെള്ളം എത്തിക്കാനുള്ള നടപടി ഉടനെടുക്കുമെന്നും ഉമയനല്ലൂര്‍ ക്ഷേത്ര ചിറയില്‍ നിന്നു നേരത്തെ പമ്പു ചെയ്തിരുന്ന മോട്ടോര്‍ തകരാറിന് ഉടന്‍ പരിഹാരം കാണുമെന്നും ഏലാ തോടുകളിലെ ശുചീകരണം വേഗത്തിലാക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.