തലച്ചോറിനെയും നാഡികളെയും അപകടത്തിലാക്കുന്ന മദ്യം

Health1പഴക്കം ചെന്നതും അമിതവുമായ മദ്യപാനംമൂലം തലച്ചോറിനു നിസാരമായ തകരാറുകള്‍ മുതല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വരെ സംഭവിക്കാം. ചിലപ്പോള്‍ നാഡികള്‍ക്കും തലച്ചോറിലെ കോശങ്ങള്‍ക്കും അതു കടുത്ത നാശത്തിനിടയാക്കുന്നു. വിറ്റാമിന്‍ ബി1 അഥവാ തയമിന്റെ കുറവാണ് അതിനിടയാക്കുന്നത്. ആമാശയത്തില്‍ നിന്നുളള തയമിന്‍ആഗിരണം ആല്‍ക്കഹോളിന്റെ സാന്നിധ്യത്തില്‍ കുറയുന്നതാണ് ഇതിനു കാരണം. പോഷകാഹാരക്കുറവും തയമിന്റെ അഭാവത്തിനു കാരണമാകുന്നുണ്ട്. (മനുഷ്യശരീരം തയമിന്‍ ഉത്പാദിപ്പിക്കുന്നില്ല, നാം കഴിക്കുന്ന ആഹാരത്തില്‍ നിന്നാണ് ശരീരം തയമിന്‍ ആഗിരണം ചെയ്യുന്നത്. നാഡികള്‍, പേശികള്‍, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനത്തിന് തയമിന്‍ അവശ്യം.)

തയമിന്റെ കുറവ് വെര്‍നിക്ക്‌സ് എന്‍സഫലോപ്പതി (ണലൃിശരസല’ െലിരലുവമഹീുമവ്യേ) എന്ന ഗുരുതരവും ജീവനുതന്നെ ഭീഷണിയായേക്കാവുന്നതുമായ ആരോഗ്യപ്രശ്‌നത്തിനു കാരണമാകുന്നു. കേന്ദ്ര നാഡിവ്യവസ്ഥയിലെയും പെരിഫറല്‍ നാഡിവ്യവസ്ഥയിലെയും നാഡികള്‍ക്കു കേടുപാടു സംഭവിക്കുന്നു. കണ്ണിന്റെ അസാധാരണവും അസ്വാഭാവികവുമായ ചലനങ്ങള്‍, പ്രയാസപ്പെട്ടുളള നടത്തം, മനോവിഭ്രാന്തി തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

തയമിന്റെ കുറവ് ഓര്‍മനഷ്ടത്തിനും ഇടയാക്കുന്നു. സൈക്കോസിസ്, ഡിമെന്‍ഷ്യ, കോര്‍സാക്കോഫ്‌സ് സിന്‍ഡ്രോം (ഗീൃമെസീളള’ ൈ്യിറൃീാല) എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ ഇത് അറിയപ്പെടുന്നു. പഴയ കാര്യങ്ങളെല്ലാം മറന്നുപോകുന്ന അവസ്ഥയാണിത്. തയമിന്റെ കുറവു പരിഹരിക്കാനുളള ചികിത്സ നല്കിയില്ലെങ്കില്‍ മേല്‍ സൂചിപ്പിച്ച ആരോഗ്യപ്രശ്‌നങ്ങള്‍ മാരകമാകും.

അമിതമദ്യപാനം തലച്ചോറിലെ സെറിബല്ലത്തിനു കേടുവരുത്തുന്നു. ശരീരത്തിന്റെ ബാലന്‍സ്(സംതുലനം) നിലനിര്‍ത്തുന്നതും വിവിധ പേശികളുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിലൂടെ ശാരീരിക ചലനങ്ങള്‍ സാധ്യമാക്കുന്നതും സെറിബല്ലത്തിന്റെ ജോലിയാണ്. സെറിബല്ലം തകരാറിലാകുന്നതോടെ ശരീരത്തിന്റെ ബാലന്‍സ് തകരാറിലാകുന്നു. അടി തെറ്റുന്നു. നടക്കുമ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നു.

അമിതമദ്യപാനം ശരീരത്തിലെ പെരിഫെറല്‍ നാഡികള്‍ക്കും കേടുവരുത്തുന്നു. വേദന, ക്ഷീണം, തരിപ്പ്, സ്പര്‍ശനശേഷി നഷ്ടമാകല്‍ തുടങ്ങിയവയാണ് ഇതിന്റെ അനന്തരഫലങ്ങള്‍. അത്യപൂര്‍വമായി ഇത് തലച്ചോറിലെ ചില പ്രത്യേക ഭാഗങ്ങള്‍ക്കു കേടുവരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിനു ചില ജോലികള്‍ വേണ്ടുംവിധം ചെയ്യാനാകാതെയാകുന്നു. നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചിലപ്പോള്‍ കടുത്ത ഫിറ്റ്‌സിനു(അപസ്മാരം) വരെ ഇതു കാരണമാകുന്നു. ഉറക്കത്തിനു തടസമുണ്ടാകുന്നു.

അമിതമദ്യപാനം പലപ്പോഴും മസ്തിഷ്കാഘാതം അഥവാ സ്‌ട്രോക്കിന് ഇടയാക്കുന്നു. ശരീരത്തിന്റെ ഒരുവശം പെട്ടെന്നു തളര്‍ന്നുപോകുന്ന അവസ്ഥ, സെന്‍സേഷന്‍ (ഇന്ദ്രിയബോധം)നഷ്ടമാകുന്ന അവസ്ഥ, സംസാരശേഷി നഷ്ടമാകല്‍ എന്നിവയെല്ലാം ഇതിന്റെ അനന്തരഫലങ്ങളാണ്. തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്തേക്കുളള രക്തസഞ്ചാരം തടസപ്പെടുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്.

തലച്ചോറില്‍ ഓക്‌സിജനും രക്തവും എത്താതെയാകുന്നതോടെ തലച്ചോറിലെ കോശങ്ങള്‍ക്കു സ്ഥിരമായ നാശം സംഭവിക്കുന്നു. ഇത് ബ്രയിന്‍ അറ്റാക് എന്നും അറിയപ്പെടുന്നു.

അമിതമദ്യപാനം ഹെമറജിക് സ്‌ട്രോക്കിനു കാരണമാകുന്നു. തലച്ചോറിലെ രക്തക്കുഴലുകള്‍ ദുര്‍ബലമാകുന്നതിന്റെ ഫലമായി അവ പൊട്ടി രക്തസ്രാവം സംഭവിക്കുന്നു. അത്തരം സ്‌ട്രോക്കാണ് ഹെമറജിക് സ്‌ട്രോക്ക.്

ഇസ്‌ചെമിക് സ്‌ട്രോക്ക് എന്ന മറ്റൊരുതരം സ്‌ട്രോക്കു കൂടി ഉണ്ട്. തലച്ചോറിലേക്കു രക്തമെത്തിക്കുന്ന കുഴലുകളില്‍ രക്തം കട്ടപിടിച്ചു ബ്ലോക്ക് (തടസം) ഉണ്ടാകുമ്പോഴാണ് അതു സംഭവിക്കുന്നത്. എല്ലാ പരിധിയും കടക്കുന്ന മദ്യപാനം ഇസ്‌ചെമിക് സ്‌ട്രോക്കിനുമുളള സാധ്യത വര്‍ധിപ്പിക്കുന്നു.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്

Related posts