കോട്ടയം: തെരുവുനായ നിര്‍മാര്‍ജനത്തില്‍ പരാജയപ്പെട്ട ജില്ലാ പഞ്ചായത്തിന്റെയും നഗരസഭയുടെയും മുഖത്ത് യൂത്ത്ഫ്രണ്ടിന്റെ പ്രഹരം. കോട്ടയം പോസ്റ്റ് ഓഫീസിനു മുന്നില്‍ അക്രമികളായ തെരുവുനായ്ക്കളെ കൊന്നു കെട്ടിത്തൂക്കിക്കൊണ്ടാണ് യൂത്ത് ഫ്രണ്ട് പ്രതിഷേധിച്ചത്. നഗരസഭയുടെയും ജില്ലാപഞ്ചാ യത്തിന്റെയും ഓഫീസിലായിരുന്നു ഇവയെ കൊണ്ടുപോയി ഇടേണ്ടിയിരുന്നതെന്ന് നാട്ടുകാര്‍.
തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ ഗുഡ്‌മോണിംഗ് കോട്ടയം എന്നപേരില്‍ പദ്ധതി ആവിഷ്കരിച്ചെങ്കിലും ഒന്നും സംഭവിക്കാതായതോടെ കോട്ടയത്തു പട്ടികടിയേല്ക്കുന്നവരുടെ എണ്ണം കൂടി. രോഷാകുലരായ നഗരവാസികള്‍ പലയിടത്തും നായ്ക്കളെ നശിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനിടെയാണ് യൂത്ത് ഫ്രണ്ടിന്റെ നടപടി. എന്തായാലും പട്ടികളെ പേടിച്ച് വഴിനടക്കാന്‍ ബുദ്ധിമുട്ടിയിരുന്നവര്‍ക്ക് നടപടി ആശ്വാസമായി.
പ്രതിഷേധിച്ചാണ് യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തില്‍ കോട്ടയം ഹെഡ്‌പോസ്റ്റ് ഓഫീസിന്റെ മുമ്പില്‍ തെരുവുനായ്ക്കളെ കൊന്നു കെട്ടിതൂക്കിയത്. പ്രതിഷേധത്തിന്റെ ഭാഗമായി മേനക ഗാന്ധിയ്ക്ക് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ കത്തും അയച്ചു. കോട്ടയം നഗരത്തിലും തെരുവുനായക്കളെ കൊണ്ട് നിറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് യൂത്ത് ഫ്രണ്ട് എം നായ്ക്കളെ തല്ലികൊല്ലാന്‍ തീരുമാനിച്ചതെന്ന് യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.