നാലാഞ്ചിറ: സര്‍വോദയ സെന്‍ട്രല്‍ വിദ്യാലയത്തിലെ എന്‍എസ്എസ് യൂണിറ്റും പരിസ്ഥിതി ക്ലബും മണ്ണന്തല റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറവും സംയുക്തമായി ഗ്രീന്‍ ട്രിവാന്‍ഡ്രം എന്ന പേരില്‍ നഗരത്തിലെ റോഡുകള്‍ മോടിപിടിപ്പിക്കുന്ന കര്‍മപദ്ധതിക്ക് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി കേശവദാസപുരത്ത് നിന്ന് ആരംഭിക്കുന്ന സംസ്ഥാന പാതയില്‍ നാലാഞ്ചിറ മാര്‍ ഈവാനിയോസ് കോളജ് സ്‌റ്റെപ്പ് ജംഗ്ഷന്‍ മുതല്‍ മണ്ണന്തല വയമ്പാച്ചിറകുളം വരെയുള്ള രണ്ടു കിലോമീറ്റര്‍ ദൂരം റോഡിന്റെ ഡിവൈഡറില്‍ ചെടികള്‍ വച്ച് പിടിപ്പിക്കും.
എന്‍എസ്എസ് വോളന്റിയര്‍മാരും നാട്ടുകാരും ചേര്‍ന്ന് ഡിവൈഡറിലെ മണ്ണിളക്കിചാണകപ്പൊടി നിറച്ചു കഴിഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് മണ്ണന്തല ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. നഗരസഭാ മേയര്‍ അഡ്വ. വി.കെ.പ്രശാന്ത് സര്‍വോദയ സെന്‍ട്രല്‍ വിദ്യലയത്തിലെ പരിസ്ഥിതി ക്ലബ് തയാറാക്കിയ തുണിസഞ്ചികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
വിദ്യാര്‍ഥികള്‍തന്നെ തയാറാക്കിയിരിക്കുന്ന ഔഷധച്ചെടികള്‍ കെ.മുരളീധരന്‍ എംഎല്‍എ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യും. തിരുവനന്തപുരം മേജര്‍ അതിരൂപതാ സഹായമെത്രാന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ് അധ്യക്ഷതവഹിക്കുന്ന പൊതുസമ്മേളനത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൊതുസമ്മേളനത്തിനുശേഷം അധ്യാപകരും വിദ്യാര്‍ഥികളും പൊതുജനങ്ങളും ഒരുമിച്ച് ചെടികള്‍ വച്ച് പിടിപ്പിക്കും. 3500 ല്‍പരം തൈകള്‍ സ്കൂള്‍ അങ്കണത്തില്‍ ഒരുക്കിയിട്ടുണെ്ടന്നു എന്‍എസ്എസ പ്രോഗ്രാം ഓഫീസര്‍ ഷൈജു ജോസഫ് പറഞ്ഞു.