വട്ടിയൂര്‍ക്കാവ്, നെട്ടയം ജംഗ്ഷനുകളുടെ വികസനം ഉറപ്പാക്കണം: കെ. മുരളീധരന്‍ എംഎല്‍എ

tvm-muraleedharanപേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ്, നെട്ടയം ജംഗ്ഷനുകളുടെ വികസനം ഉറപ്പാക്കണമെന്ന് ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ (ഫ്രാവ്) വട്ടിയൂര്‍ക്കാവിന്റെ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. പൊതുസമ്മേളനം കെ. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണം, അവാര്‍ഡ് വിതരണം, സുവനീര്‍ പ്രകാശനം എന്നിവയും സമ്മേളനത്തോടനുബന്ധിച്ച് ഉണ്ടായിരുന്നു. ഫ്രാവ് ഭാരവാഹി സുധാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ഷെഫിന്‍ അഹമ്മദ്, ചലച്ചിത്ര താരങ്ങായ മധുപാല്‍, സന്തോഷ് സൗപര്‍ണിക എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഫ്രാവ് ജനറല്‍ സെക്രട്ടറി സി. ഹരീഷ്കുമാര്‍, മേഖലാ സെക്രട്ടറി നെട്ടയം മുരളി എന്നിവര്‍ പ്രസംഗിച്ചു.

Related posts