നഗരത്തില്‍ ഗുരുദാസന്‍ അനുകൂല പോസ്റ്റര്‍

klm-gurudasanകൊല്ലം: പി.കെ.ഗുരുദാസന് കൊല്ലത്ത് സീറ്റ് നിഷേധിച്ച സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ ഗുരുദാസന്‍ അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എല്‍ഡിഎഫിന്റെ പേരിലാണ് പോസ്റ്ററുകള്‍.കൊല്ലത്തിന്റെ വികസന നായകന്‍ പി.കെ.ഗുരുദാസനെ വെട്ടിയത് കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനെ ഇടതുമന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രിയാക്കാനാണോ എന്നാണ് പോസ്റ്ററിലെ പ്രധാന ചോദ്യം.

ആര്‍.എസ്.ഉണ്ണിയെ അറിയാം ആരാണ് ആര്‍.എസ്.ബാബു എന്നാണ് മറ്റൊരു ചോദ്യം. കൊല്ലത്ത് സ്ഥാനാര്‍ഥിയാകാന്‍ പോകുന്നയാള്‍ കുന്നംകുളത്തെ മദ്യവ്യവസായിയുടെ ബിനാമിയാണെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു.കൊല്ലം സീറ്റ് യുഡിഎഫിന് തീറെഴുതി കൊടുക്കാനോണോ നേതാക്കളുടെ തീരുമാനമെന്നും പോസ്റ്ററില്‍ ചോദിക്കുന്നു. ചിന്നക്കടയിലും താലൂക്ക് കച്ചേരി ജംഗ്ഷനിലുമാണ് ഡിടിപിയിലെടുത്ത പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം രാത്രി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ഇന്നലെ രാവിലെയായപ്പോള്‍ കീറി വികൃതമാക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്ററിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.മാധ്യമ ശ്രദ്ധ നേടുന്നതിനായി ചില കുബുദ്ധികള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നതാണ് ഈ പോസ്റ്ററുകളെന്നാണ് നേതൃത്വം പറയുന്നത്. കൊല്ലത്ത് സിപിഎമ്മിനുള്ളില്‍ ഇപ്പോഴും വിഭാഗീയത നിലനില്‍ക്കുന്നു എന്നതിന്റെ പ്രതിഫലനം കൂടിയാണ് പോസ്റ്ററുകള്‍ എന്നുവേണം കരുതാന്‍.

Related posts