നഗരസഭകള്‍ക്കു കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്കു നിവേദനം

KTM-NAGARASABHAകോട്ടയം: തനത് ഫണ്ടിന്റെ അപര്യാപ്തതയുള്ള സംസ്ഥാനത്തെ നഗരസഭകള്‍ വികസന പ്രതിസന്ധി നേരിടുകയാണന്നു നഗരസഭ അധ്യക്ഷന്മാരുടെ ചേംബര്‍. വികസനപ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും ആവശ്യത്തിനു ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണമന്ത്രി കെ.ടി. ജലീലിന് ചേംബര്‍ ഭാരവാഹികള്‍ നിവേദനം നല്‍കി.

പല നഗരസഭകളിലെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായ അവസ്ഥയിലാണ്. പുതിയതായി രൂപീകരിച്ച 27 നഗരസഭകളിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം. പഞ്ചായത്തുകളായിരുന്ന സമയത്തെ ജീവനക്കാരെ മാത്രം ഉപയോഗിച്ചാണ് ഇപ്പോഴും പ്രവര്‍ത്തനം.ചേംബര്‍ ചെയര്‍മാന്‍ വി.വി. രമേശന്‍, ജനറല്‍ സെക്രട്ടറി സാബു കെ. ജേക്കബ്, ഭാരവാഹികളായ ഡബ്ല്യു.ആര്‍. ഹീബ, കെ. ഭാസ്കരന്‍ മാസ്റ്റര്‍, കെ.പി. കുറുപ്പ്, രമേഷ് ഡി. കുറുപ്പ്, ലീല അഭിലാഷ്, സി.കെ. രമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related posts