പഞ്ചാബ് യൂണിവേഴ്‌സ്റ്റിയിലേക്ക് 3500 പുസ്തകങ്ങള്‍ സംഭാവന ചെയ്ത് മുന്‍ പ്രധാനമന്ത്രി! കൈമാറുന്നത്, പുസ്തകങ്ങളും ഫോട്ടോഗ്രാഫുകളും പെയിന്റിങ്ങുകളുമടങ്ങുന്ന ശേഖരം

സംസാരമികവ് കുറവായിരുന്നെങ്കിലും വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും ഏറെ മുന്നിലായിരുന്നു മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് എന്ന കാര്യത്തില്‍ എതിര്‍ കക്ഷികള്‍ക്കുപോലും തര്‍ക്കമുണ്ടാവാനിടയില്ല. അദ്ദേഹത്തിന്റെ വായനാശീലം തന്നെയാണ് അതിനെല്ലാം കാരണമായതെന്ന് നിസ്സംശയം പറയുകയും ചെയ്യാം. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മഹാമനസ്‌കത വെളിപ്പെടുത്തുന്ന മറ്റൊരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നു.

പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലേക്ക് 3,500 പുസ്തകങ്ങള്‍ സംഭാവന നല്‍കിയിരിക്കുകയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ബുധനാഴ്ച യൂണിവേഴ്സിറ്റി ക്യാമ്പസില്‍ സന്ദര്‍ശനം നടത്തവേയാണ് അദ്ദേഹം ഈ കാര്യമറിയിച്ചത്.

പുസ്തകങ്ങളും ഫോട്ടോഗ്രാഫുകളും, പെയിന്റിങ്ങുകളുമടങ്ങുന്ന ശേഖരങ്ങളാണ് യൂണിവേഴ്സിറ്റിയിലേക്ക് മന്‍മോഹന്‍ സിങ് കൈമാറുന്നത്. ന്യൂഡല്‍ഹിയില്‍ നിന്ന് ഇത് യൂണിവേഴ്സിറ്റിയിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിക്കുകയും ചെയ്തു.

1950ലാണ് മന്‍മോഹന്‍ സിങ് ഗുജറാത്ത് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാകുന്നത്. പിന്നീട് 32 വര്‍ഷക്കാലം തുടര്‍ച്ചായി സാമ്പത്തിക ശാസ്ത്രത്തിലെ ഫാക്വല്‍റ്റിയായി. പിന്നീടായിരുന്നു ലോകമറിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞനിലേയ്ക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച.

 

 

Related posts