കുറ്റിയാടി: കവിയും അധ്യാപക ശ്രേഷ്ഠനുമായ കടമേരി ബാലകൃഷ്ണന്‍ മാസ്റ്റര്‍ക്ക് വേദികയുടെ ആദരം. അധ്യാപക ദിനത്തോടനുബന്ധിച്ചാണ് നരിക്കൂട്ടംചാല്‍ വേദിക വായനശാലയുടെ ആഭിമുഖ്യത്തില്‍ ഒരു ഗ്രാമം ഒന്നാകെ ഗുരുശ്രേഷ്ഠന് ആദരം നല്‍കിയത്. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിയും കുന്നുമ്മല്‍ ബ്ലോക്ക് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.പി. ശ്രീധരന്‍ മാസ്റ്റര്‍ കടമേരി ബാലകൃഷ്ണന്‍ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു. കെ.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജെ.ഡി. ബാബു, ടി. സുരേഷ് ബാബു,പി.പി. ഗോപിനാഥ്, പി.പി. ദിനേശന്‍, സൂരജ് ആര്‍. രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നരിക്കൂട്ടംചാല്‍ ഗ്രാമപഞ്ചായത്തിന്റെ ആദരം ഏറ്റുവാങ്ങി കടമേരി ബാലകൃഷ്ണന്‍ മാസ്റ്റര്‍
