പാലാ : നീന്തലറിയാതെ തോട്ടിലും ആറ്റിലും ഇറങ്ങുന്ന വിദ്യാര്‍ഥികള്‍ നാട്ടുകാര്‍ക്ക് തലവേദനയാകുന്നു. കിടങ്ങൂര്‍ എന്‍ജിനിയറിങ്ങ് കോളജിലെ ഒരു പറ്റം വിദ്യാര്‍ഥി കളുടെ വെള്ളത്തില്‍ നീന്തിത്തുടിക്കാനുള്ള ആഗ്രഹമാണ് നാട്ടുകാരെ വലയ്ക്കുന്നത്. മുടപ്പാല പാലത്തിനു സമീപം പനകം തോട്ടാണ് വിദ്യാര്‍ഥി സംഘത്തിന്റെ വിഹാര കേന്ദ്രം. ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ വെള്ളത്തില്‍ ചാടാനെത്തുന്നത്.
ഇതില്‍ പെണ്‍കുട്ടികളും ഉള്‍പ്പെടുമെന്ന് പ്രദേശവാസികള്‍ പറയുന്നു. ആഴവും കുത്തൊഴുക്കും ഏറെയുള്ള പനകം തോടിന്റെ മുടപ്പാലഭാഗത്ത് ഇത്തരത്തില്‍ നീന്തിത്തുടിക്കാന്‍ എത്തുന്ന ആര്‍ക്കും നീന്തലിന്റെ പ്രാഥമിക പാഠങ്ങള്‍ പോലുമറിയില്ല. കഴിഞ്ഞ ദിവസം ഇവിടെ കുളിക്കാനെത്തിയ വിദ്യാര്‍ഥി സംഘത്തില്‍ ഒരാള്‍ മുങ്ങി താണപ്പോള്‍ പ്രദേശവാസിയായ ടാപ്പിങ്ങ് തൊഴിലാളിയാണ് രക്ഷപെടുത്തിയത്. നീന്തലറിയാത്തതിനാല്‍ കരയില്‍ നിന്ന് നിസഹായരായി നിലവിളിക്കുകയായിരുന്നു ഇവര്‍. തോടിന്റെ ഒഴുക്കും ആഴവും അറിയാവുന്ന നാട്ടുകാര്‍ പലതവണ വിദ്യാര്‍ഥികളെ പിന്‍തിരിപ്പിക്കാറു െങ്കിലും മറുപടിയും ഇത് അവഗണിച്ച് തോട്ടിലിറങ്ങുകയാണ് ചെയ്യുന്നത്.
ര|ു വര്‍ഷം മുന്‍പ് കിടങ്ങൂര്‍ ചെക്ക്ഡാമിന് സമീപം കുളിക്കാനിറങ്ങിയ കിടങ്ങൂര്‍ എന്‍ജിനിയറിംഗ് കോളജ്‌വിദ്യാര്‍ഥി മുങ്ങി മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഈ ഭാഗത്ത് നിന്ന് വിദ്യാര്‍ഥികള്‍ മുടപ്പാല ഭാഗത്തേക്ക് നീങ്ങുകയായിരുന്നു.കോളജ് സമയത്തിന് ശേഷമാണ് ഇവര്‍ മുടപ്പാല പാലത്തിനു സമീപം എത്തുക. സ്വകാര്യ ഹോസ്റ്റലുകളിലാണ് ഇവര്‍ താമസം എന്നതിനാല്‍ ആരുടെയും നിയന്ത്രണം ഇവരുടെമേലില്ല. കിടങ്ങൂര്‍, അയര്‍കുന്നം പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍വരുന്ന ഇവിടെ പോലീസിന്റെ നിരീക്ഷണം ശക്തമാക്കിയാല്‍ ഒരു പരിധിവരെ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ സാധിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.