കൊല്ലം: പാവപ്പട്ടവന്‍ അധ്വാനിച്ചുണ്ടാക്കിയ പണം ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ളത് പിന്‍വലിക്കാന്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട ഗതികേടില്‍ രാജ്യത്തെ പാവപ്പെട്ടവരെ കൊണ്ടെത്തിച്ച നരേന്ദ്ര മോദി പ്രധാനമന്ത്രിപദം രാജിവച്ച് ഹിതപരിശോധനയ്ക്ക് തറാകണമെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. കള്ളപ്പണക്കാര്‍ക്ക് നോട്ട് പിന്‍വലിക്കല്‍ തീരുമാനം മുന്‍കൂട്ടി ചോര്‍ത്തിക്കൊടുത്ത് കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം നല്‍കിയ നരേന്ദ്ര മോദി സാധാരണക്കാരെയും പാവപ്പെട്ടവരേയും ശിക്ഷിക്കുകയാണെന്ന് കൊടിക്കുന്നില്‍ ആരോപിച്ചു.
കൊല്ലം ഡിസിസി സംഘടിപ്പിച്ച ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കു കയായിരുന്നു കൊടിക്കുന്നില്‍ .കേന്ദ്രസര്‍ക്കാരിനെതിരെ കൊല്ലം ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. നൂറുകണക്കിന് പ്രവര്‍ത്തകരും നേതാക്കളും ബീച്ച് റോഡ് വഴി ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ പ്രകടനമായെത്തി.
ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. പി. ജര്‍മിയാസ് അദ്ധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി, കെ.പി.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.സി.രാജന്‍, അഡ്വ. എ. ഷാനവാസ് ഖാന്‍, എം.എം നസീര്‍, ജി. രതികുമാര്‍, എന്‍. അഴകേശന്‍, അഡ്വ. ജമീലാ ഇബ്രാഹിം, പ്രൊഫ. ഇ. മേരിദാസന്‍, കോയിവിള രാമചന്ദ്രന്‍, സൂരജ് രവി, എസ്. വിപിന ചന്ദന്‍, കെ.ജി.രവി, ചിറ്റുമൂല നാസര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.