ഫേസ്ബുക്ക് ഫ്രണ്ടായതു പരിഗണിച്ച് അവര്‍ വിളിച്ച പരിപാടിക്ക് പണം വാങ്ങാതെ പോയത് ഞാന്‍ ചെയ്ത തെറ്റ് ! ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കബളിപ്പിക്കുന്നു എന്ന യുവതിയുടെ ആരോപണത്തിന് സന്തോഷ് പണ്ഡിറ്റിന്റെ മറുപടി ഇങ്ങനെ…

സന്തോഷ് പണ്ഡിറ്റിനെതിരേ നിരവധി ആരോപണങ്ങളുയര്‍ത്തി കഴിഞ്ഞ ദിവസം അനുജ എന്ന യുവതി ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിരുന്നു. ജീവകാരുണ്യം എന്ന പേരില്‍ സന്തോഷ് പണ്ഡിറ്റ് തട്ടിപ്പ് നടത്തുകയായിരുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം. താനും സുഹൃത്തുക്കളും പലരില്‍ നിന്നായി പണം പിരിച്ച് നടത്തിയ കാരുണ്യ പരിപാടി സന്തോഷ് പണ്ഡിറ്റ് സ്വന്തം പേരിലാക്കിയെന്നും തങ്ങളുടെ പണം ധൂര്‍ത്തടിച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം. എന്നാല്‍ ഇപ്പോള്‍ ഇതിനു മറുപടിയുമായി സന്തോഷ് പണ്ഡിറ്റ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ആ യുവതിയുടെ ചാരിറ്റി പ്രവര്‍ത്തിക്കായി പണം വാങ്ങാതെ പോയതാണ് താന്‍ ചെയ്ത തെറ്റെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ഇതി മേല്‍ പണം വാങ്ങാതെ ഇത്തരം പരിപാടികള്‍ക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവരുടെ ഒരു പ്രോഗ്രാമിന് അബദ്ധത്തില്‍ ഞാന്‍ പോയ് എന്നത് സത്യമാണ്. അതൊരു അബദ്ധമായെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുവെന്നാണ് പണ്ഡിറ്റ് പറയുന്നത്. ഇനി മേലില്‍ എന്റെ സമയവും കളഞ്ഞ് ആരാന്റെ പരിപാടിക്ക് പോകില്ല എന്ന് അനൂജയുടെ പോസ്റ്റ് കണ്ടതോടെ തീരുമാനിച്ചു. ആര് സപ്പോര്‍ട്ട് ചെയ്താലും, സഹായിച്ചാലും ഇല്ലെങ്കിലും എന്റെ മരണം വരെ എന്നാലാകുന്ന സഹായങ്ങള്‍ എന്റെ വരുമാനത്തിന്റെ പകുതി ഞാന്‍ ചെയ്യുമെന്നും പണ്ഡിറ്റ് പറഞ്ഞു.

ഇവരെന്നല്ല, എന്നെ വിമര്‍ശിക്കുന്ന എത്ര പേര്‍ സ്വന്തം വരുമാനത്തിന്റെ പകുതിയോളം പാവപ്പെട്ടവന് നല്‍കുന്നുണ്ട് എന്ന ചോദ്യവും പണ്ഡിറ്റ് ഉന്നയിക്കുന്നു. ഞാനാരുടെയും പണം അടിച്ചു മാറ്റിയില്ല, ആരേയും ചതിച്ചിട്ടില്ല. ഓരോ പരിപാടിക്ക് പോകുമ്പോഴും പലരും ഷര്‍ട്ടും ഭക്ഷണവും തരാറുണ്ട്. ചാവാലി പട്ടികള്‍ പലതും പറയും.. ചിലപ്പോള്‍ ഇവര് തന്നെ അയ്യോ ഞങ്ങള്‍ക്ക് തെറ്റി പോയ് എന്നും പറഞ്ഞ് പോസ്റ്റിടാം. പണ്ഡിറ്റ് വ്യക്തമാക്കുന്നു.

ഭഗവാന്‍ ശ്രീകൃഷ്ണനാണ് എന്റെ വഴികാട്ടി. ഞാനാരുടേയും സ്വത്ത് പറ്റിച്ചു എന്നോ ആരേയും കൊന്നു എന്നൊന്നുമല്ലല്ലോ ആരോപണം.. അവര് ഷര്‍ട്ട് വാങ്ങി തന്നു, അവര്‍ ഭക്ഷണം വാങ്ങി തന്നു എന്നല്ലേ ആരോപണം.. എന്റെ കഷ്ടകാലത്തിന് facebook friend ആയിരുന്ന അവരുടെ പരിപാടിയില്‍ ഫ്രീ ആയി പോയി എന്നതാണ് ഞാന്‍ ചെയ്ത തെറ്റ് . ഇനി മേലില്‍ ഇതു പോലുള്ള അബദ്ധം ആവര്‍ത്തിക്കില്ല. സാധാരണ 50000 ഒക്കെ വാങ്ങിയാണ് shop inauguration, TV Programmes ന് പോകാറുള്ളത്. ഓസിക്ക് ഒരു പരിപാടിയില്‍ പങ്കെടുത്താല്‍ ഒരു വിലയുണ്ടാകില്ല. അതാണ് എനിക്ക് കിട്ടിയ മെസ്സേജ്.. ഇനിയെങ്കിലും ചാരിറ്റിക്ക് റീച്ച് കിട്ടുവാനായ് പ്രശസ്തരെ വിളിക്കാതെ സ്വന്തം മാതാപിതാക്കളെ വിളിക്കുവാനുള്ള ബുദ്ധി എല്ലാവരും കാണിക്കുക. പണ്ഡിറ്റ് പറഞ്ഞു.

ചാരിറ്റിയെല്ലാം ഉദ്ഘാടനത്തിന് റീച്ച് കൂടി കിട്ടുവാനാണ് പലരും പ്രശസ്തരെ കെട്ടി എഴുന്നള്ളിച്ച് കൊണ്ടു വരുന്നതെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ചാരിറ്റി കാര്യമാണെന്നും തങ്ങള്‍ സ്വയമേവ ചെയ്താല്‍് പരിപാടി ആരും കാണില്ല എന്നവര്‍ ചിന്തിക്കുന്നു. ചാരിറ്റി എന്നതിന്റെ മറവില്‍ പ്രശസ്തരെ പണമൊന്നും കൊടുക്കാതെ ഓസിക്ക് വിളിക്കും. പ്രമുഖര്‍ ഗതികേട് കൊണ്ട് സ്വന്തം കൈയിലെ പണവും, രണ്ടു ദിവസവും കളഞ്ഞ് വേണം നന്മമരങ്ങളുടെ ചാരിറ്റി ഉദ്ഘാടനം ചെയ്യുവാന്‍ ചെല്ലേണ്ടത്. പലതും വളരെ ദൂരെ ആയിരിക്കും.

ഇത്തരം സദ്പ്രവൃത്തി ഉദ്ഘാടനം ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യവും പണ്ഡിറ്റ് ഉന്നയിക്കുന്നു. പബ്ലിസിറ്റി മാത്രം ഉദ്ദേശിച്ചാണ് ഉദ്ഘാടനമെങ്കില്‍ ജന്മം തന്ന സ്വന്തം മാതാപിതാക്കളെ വിളിച്ചാല്‍ ഒരു ഗുരുത്തം എങ്കിലും ആകും. ഇതിപ്പോള്‍ തന്നെ സമയവും, പണവും മുടക്കി ചെല്ലുമ്പോള്‍് പ്രശസ്തര്‍ക്ക് വിഷമമാകും ഫലം.. പ്രശസ്തര്‍ക്കായ് ചെലവാക്കുന്ന Lodge, dress, food etc. പണം കൂടി ഏതെങ്കിലും പാവപ്പെട്ടവന് കൊടുത്താല്‍ പോരെ. പ്രശസ്തന് വാങ്ങി കൊടുത്ത dress സ്വന്തം അച്ഛന് വാങ്ങി കൊടുക്കാം. അല്ലെങ്കില്‍ സ്വന്തം അമ്മക്ക് സാരി വാങ്ങി കൊടുക്കാം. പക്ഷേ അവരൊന്നും പ്രശസ്തരല്ലല്ലോ..അവരെ ചാരിറ്റി ചെയ്യുന്ന മഹാത്മാര്‍ വിളിക്കൂലാ..റീച്ച് കിട്ടില്ലല്ലോ..?- പണ്ഡിറ്റ് ചോദിക്കുന്നു.

ഇനിയെങ്കിലും ചാരിറ്റി ചെയ്യുന്നവര്‍ അതിന്റെ ഉദ്ഘാടനത്തിന് സ്വന്തം മാതാപിതാക്കളെ തെരഞ്ഞെടുക്കുക. അവര് പ്രശസ്തരല്ലാത്തതുകൊണ്ട് ഒഴിവാക്കുന്ന പരിപാടി അവസാനിപ്പിക്കുക. ഇതിലൂടെ പ്രശസ്തര്‍ക്കും പണവും സമയവും ലാഭിക്കാം.. അരിയും സാധനങ്ങളും പ്രമുഖര്‍ കൊടുത്താലേ വാങ്ങൂ എന്ന് ആര്‍ക്കും നിര്‍ബന്ധമില്ല. പ്രമുഖന്റെ മറവില്‍ പ്രശസ്തരാകുവാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചു. അനൂജ എന്ന യുവതിയും സുഹൃത്തുകളും സാധാരണക്കാരില്‍ നിന്നും പണം പിരിച്ചെടുത്തു നടത്തിയ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റ് ആ പരിപാടി സ്വന്തം പേരിലാക്കിയെന്നാണ് യുവതി ആരോപിച്ചിരുന്നത്.

സന്തോഷ് പണ്ഡിറ്റ് നടത്തുന്ന 85 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇങ്ങനെയാണെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. അനൂജയും സുഹൃത്തുകളും മലപ്പുറം, പാലക്കാട് ഭാഗങ്ങില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തന്റേതാണെന്നു വരുത്തിത്തീര്‍ക്കുകയും അവസാനം ഗതികെട്ട് നടനെ, ക്ഷണിച്ച പരിപാടിയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നെന്നുമായിരുന്നു അനുജയുടെ ആരോപണം. പരിപാടി നടന്ന രാത്രി സന്തോഷ് പണ്ഡിറ്റിനെ വീട്ടിലേയ്ക്ക് കൊണ്ടുവിടാന്‍ പോയ തന്റെ സുഹൃത്തുക്കളെ കൊണ്ട് നടന്‍ വീട്ടിലേയ്ക്കു വേണ്ട സാധനങ്ങള്‍ വാങ്ങിപ്പിച്ചെന്നും ആരോപണമുണ്ട്. ‘ആരെങ്കിലും ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ കൂടെ ചേര്‍ന്ന് ഷര്‍ട്ടുകള്‍ മാറ്റി മാറ്റിയിട്ട് ഫോട്ടോയും വീഡിയോയും എടുത്ത് പല ദിവസങ്ങളില്‍ ആയി പോസ്റ്റ് ചെയ്തു നാട്ടുകാരെ പറ്റിച്ചു കുപ്രസക്തിയും നേടി യുട്യൂബില്‍ നിന്നും പേജില്‍ നിന്നും കാശുണ്ടാക്കുന്ന ആളാണ് സന്തോഷ് പണ്ഡിറ്റ് എന്നും യുവതി ആരോപിച്ചിരുന്നു.

Related posts