പത്തനാപുരം നഗരമധ്യത്തിലെ വേദി ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്നു

klm-stageപത്തനാപുരം: നഗരമധ്യത്തിലെ വേദിനിര്‍മാണം ഗതാഗത പ്രശ്‌നങ്ങള്‍ക്ക്കാരണമാകുന്നു .വാളകം പത്തനാപുരം ശബരി പാത, പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്താണ് സ്‌റ്റേജ് നിര്‍മ്മാണം. വിവിധ രാഷ്ട്രീയപാര്‍ട്ടികളും സാമൂഹികസാംസ്കാരിക സംഘടനകളുടെയും യോഗങ്ങളുംസമ്മേളനങ്ങളുമെല്ലാം നടക്കുന്നത് നഗരത്തിന്റെ ഹൃദയഭാഗത്തുള്ളവേദിയിലാണ്.കെ എസ് ആര്‍ ടി സി ഡിപ്പോറോഡുംശബരിപാതയുംചേരുന്നഭാഗത്ത് നിലവില്‍ പഞ്ചായത്തിന്റെ സ്‌റ്റേജ് ഉണ്ട്.എന്നാല്‍ ഇപ്പോള്‍ അതിനും മുന്നിലായി പൂര്‍ണ്ണമായും റോഡില്‍ തന്നെയാണ് വേദികള്‍ നിര്‍മിക്കുന്നത്.കാണികള്‍ക്കായി റോഡില്‍ ഇരിപ്പിടങ്ങളും ഒരുക്കുന്നതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെടും. പലപ്പോഴും കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് വരെ നിര്‍ത്തിവയ്ക്കാറുണ്ട്.

സമാന്തരപാതകളുടെ തകര്‍ച്ചകാരണം അതും വഴിയുംഗതാഗതംക്രമീകരിക്കാന്‍കഴിയാറില്ല.മണിക്കൂറുകളോളം കാത്ത് കിടന്നാണ് വാഹനങ്ങള്‍ പലതും കടന്നു പോകുന്നത്.പൊതുനിരത്തുകളില്‍ വേദികള്‍ നിര്‍മിക്കരുതെന്ന കോടതി നിര്‍ദേശം വരെ അവഗണിച്ചാണ് ഈ പ്രവര്‍ത്തനം.പൊതുമാര്‍ക്കറ്റിനുള്ളില്‍ വിശാലമായ സ്ഥിരം സ്‌റ്റേജ് ആദ്യം നിര്‍മിച്ചിരുന്നു .എന്നാല്‍ കാണികള്‍ എത്തുന്നില്ല എന്ന കാരണത്താല്‍ പാതയിലേക്ക് സ്‌റ്റേജ്മാറ്റിനിര്‍മിക്കുകകയാണ്. കല്ലുംകടവിലെ ഒരേക്കറോളം വരുന്ന സ്വകാര്യബസ്സ് സ്റ്റാന്റും ഉപയോഗശൂന്യമായികിടക്കുകയാണ്.

ഇവിടെയുംവേദിനിര്‍മിക്കാന്‍അനുയോജ്യമാണ്.പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിലുള്ള വേദി നിര്‍മ്മാ ണത്തെ പറ്റി നിരവധി  തവണ വ്യാപാരികളും പൊതുജനങ്ങളും പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. വിവിധ രാഷ്ട്രീയപാര്‍ട്ടി സംഘടനകള്‍ ആയതിനാല്‍ നടപടിയെടുക്കാന്‍നിയമപാലകരും മടിക്കുകയാണ്.

Related posts