സ്വന്തം ലേഖകന്‍
പെരുമ്പാവൂര്‍: തിങ്ങിപ്പാര്‍ക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ പ്രതിദിനം പെരുമ്പാവൂരിലെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ ആയിരങ്ങളാണ്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ മാത്രം പ്രതിദിനം 1200ല്‍ അധികം രോഗികള്‍ എത്തുന്നു. കോടനാട്, മുടക്കുഴ, അശമന്നൂര്‍, രായമംഗലം, ഇടവൂര്‍ എന്നിവിടങ്ങളില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു|്. മഴക്കാലമായതോടെ പെരുമ്പാവൂര്‍ മേഖലയിലെ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ മറ്റു ആശുപത്രികളെയും ആശ്രയിക്കുന്നവര്‍ നിരവധിയാണ്.
ഡോക്ടര്‍മാരുടെ അഭാവമാണു പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികളെ വലയ്ക്കുന്നത്. എന്നും ഡോക്ടര്‍മാരെ കാണാനുള്ള നീണ്ടനിര ഇവിടെയു|്. 21 ഡോക്ടര്‍മാര്‍ വേണ്ടതാലൂക്ക് ആശുപത്രിയില്‍ 12 പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്. വര്‍ഷകാലമായതോടെ രോഗികളുടെ എണ്ണം വര്‍ധിച്ചു. കൂവപ്പടി, മുടക്കുഴ, ക്രാരിയോലി ഭാഗങ്ങളില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചിട്ടു|്. ഇതിനോടകംതന്നെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി ഡെങ്കിപ്പനി ബാധിതരായ നൂറിലധികംപേര്‍ ചികിത്സ തേടി.
ഡോക്ടര്‍മാരുടെ കുറവു മൂലം രോഗികള്‍ താലൂക്ക് ആശുപത്രിയില്‍ നിന്നു മടങ്ങിപ്പോകുന്നതും ഇപ്പോള്‍ പതിവാണ്. കോടനാട്, മുടക്കുഴ, അശമന്നൂര്‍, രായമംഗലം, ഇടവൂര്‍ എന്നിവിടങ്ങളില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു|്. ഇവിടങ്ങളില്‍ പ്രതിദിനം മുന്നൂറിലധികം പേരാണു ചികിത്സയ്ക്ക് എത്തുന്നത്. അതുപോലെ വേങ്ങൂര്‍, വെങ്ങോല എന്നിവിടങ്ങളിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും ഡോക്ടമാരുടെയും നഴ്‌സുമാരുടെയും കുറവ് രോഗികളെ പ്രതിസന്ധിയിലാക്കുന്നു.