ജിംനേഷ്യത്തില്‍ പോയി മസില്‍ പെരുപ്പിക്കാന്‍ വെമ്പല്‍കൊള്ളുന്ന യുവതലമുറയാണ് ഇപ്പോഴുള്ളത്. പക്ഷേ, ജിമ്മിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ ലണ്ടനിലെ ഡെര്‍ബിഷയറിലെ ഒരു ജിം അധികൃതര്‍ സ്ഥാപിച്ച ബോര്‍ഡ് പലര്‍ക്കും അത്ര രസിച്ച മട്ടില്ല. അന്യഗ്രഹജീവികള്‍ ഉടനെ എത്തുമെന്നും പൊണ്ണത്തടിയന്മാരെ ആദ്യം അവര്‍ തട്ടിക്കൊണ്ടുപോകും എന്നുമാണു പരസ്യബോര്‍ഡിലെ വാചകം. എന്നാല്‍ പരസ്യം കണ്ട് പ്രതീക്ഷിച്ചപോലെ തടിയന്മാര്‍ പേടിച്ച് ഓടിയെത്തിയില്ല. പകരം പരസ്യബോര്‍ഡിനെതിരേ പ്രതിഷേധമുയരുകയാണുണ്ടായത്.
ഇത് തടികൂടിയവരെ സ്വന്തം ജീവിതത്തെക്കുറിച്ചു മോശമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്നാണു ആന്റി ബുള്ളിയിംഗ് ചാരിറ്റി പറയുന്നത്. കോംബാറ്റ് ബുള്ളിയിംഗ് എന്ന സംഘടനയുടെ സ്ഥാപക നതാലീ ഹാര്‍വേ പോസ്റ്ററി}െതിരേ ശക്തമായി രംഗത്തുവന്നു. സഹപാഠികളുടെ പരിഹാസങ്ങളില്‍ മനംനൊന്തു ജീവിതം മടുത്ത കുട്ടികള്‍ക്കു ആത്മവിശ്വാസം നല്‍കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ടതാണു സംഘടന. വിഷാദരോഗം ബാധിച്ചപ്പോള്‍ അമിതാഹാരത്തില്‍ അഭയം തേടിയ അമേരിക്കന്‍ താരം വെന്റ്‌വര്‍ത്ത് മില്ലറിനും ഇവര്‍ ഇതുസംബന്ധിച്ചു ട്വീറ്റ് അയച്ചു. കുട്ടികള്‍ വളരെ സെന്‍സിറ്റീവ് ആണ്. ഇത്തരം തമാശകള്‍ പൊണ്ണത്തടിയുള്ള കുട്ടികളുടെ മനസ് വേദനിപ്പിക്കാനേ ഉപകരിക്കൂ എന്ന അഭിപ്രായമാണ് ഇവര്‍ക്കുള്ളത്.
എന്നാല്‍, ഇതൊക്കെ തമാശയായി എടുത്താല്‍ മതിയെന്നാണു ജിം അധികൃതര്‍ പറയുന്നത്. ഇങ്ങനെയൊക്കെ പരസ്യം ചെയ്താലേ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയൂ എന്നാണു അവരുടെ നിലപാട്. എന്തായാലും അന്യഗ്രഹജീവികള്‍ പിടിച്ചുകൊണ്ടുപോകാന്‍ വരുമെന്നു ഭയന്നിരിക്കുകയാണ് പ്രദേശത്തെ പല തടിയന്‍ കുട്ടികളും.