മുക്കം: സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ജൈവ പച്ചക്കറി കൃഷിയായ “പൊലിവ് ‘പദ്ധതിക്ക് മുക്കം നഗരസഭയില്‍ തുടക്കമായി. നഗരസഭയും കുടുംബശ്രീ സിഡിഎസ്, കൃഷിഭവന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയിലെ ഓരോ അയല്‍കൂട്ടങ്ങളും മിനിമം മൂന്ന് സെന്റ് സ്ഥലത്തെങ്കിലും ജൈവ പച്ചക്കറി കൃഷി ചെയ്യണം. ഇങ്ങനെ വരുമ്പോള്‍ 300 അയല്‍ക്കൂട്ട ങ്ങളുള്ള മുക്കം നഗരസഭയില്‍ ഈ പദ്ധതി പ്രകാരം മാത്രം ഒമ്പത് ഏക്കറിലധികം സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി ഉണ്ടാകും. അയല്‍ക്കൂട്ടങ്ങളില്‍ അംഗമല്ലാത്തവരേയും പദ്ധതിയുടെ ഭാഗമാക്കും.
കൃഷിയുടെ നഗരസഭാതല തൈ നടീല്‍ മുനിസിപ്പല്‍ ചെയര്മാന് വി.കുഞ്ഞന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്സണ്‍ വസന്തകുമാരി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ ലീല, കെ ടി ശ്രീധരന്, അംഗങ്ങളായ ടി.ടി.സുലൈമാന്‍, പി.ടി ബാബു, രജിത കുപ്പോട്ട്, മുക്കം വിജയന്, ബിന്ദു രാജന്, മിനി കരുണാകരന് തുടങ്ങിയവര്‍ സംബന്ധിച്ചു. മുക്കം ഇഎം എസ് ഓഡിറ്റോറിയത്തിന് പുറക് വശത്തെ പത്ത് സെന്റ് സ്ഥലത്താണ് കൃഷിയാരംഭിച്ചത്.