പോലീസിന് നിയമം ബാധകമല്ലേ… നോപാര്‍ക്കിംഗ് ബോര്‍ഡിന് താഴെയായി പോലീസ് ജീപ്പിന്റെ പാര്‍ക്കിംഗ്

tvm-noparkingപാറശാല: നിസാരകാര്യങ്ങള്‍ക്കുപോലും പെറ്റിയടിക്കുന്ന പാറശാല പോലീസ്, ട്രാഫിക് നിയമം ലംഘിച്ച് നോ പാര്‍ക്കിംഗ് മേഖലയില്‍ ജീപ്പ് പാര്‍ക്ക് ചെയ്യുന്നത് പതിവാകുന്നു. ഗാന്ധിപാര്‍ക്ക് ജംഗ്ഷനില്‍ പാറശാല പോലീസ് സ്ഥാപിച്ച നോപാര്‍ക്കിംഗ് ബോര്‍ഡിനോട് ചേര്‍ന്നാണ് അതേ സ്‌റ്റേഷനിലെ ജീപ്പ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. നോപാര്‍ക്കിംഗ് സ്ഥലത്ത് കൃത്യമായി പിഴ ചുമത്തുന്ന പോലീസുകാര്‍ തന്നെ ഇങ്ങനെ പാര്‍ക്ക് ചെയ്യുന്നത് ശരിയാണോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

Related posts