പ്രബന്ധ മോഷണം: ജര്‍മന്‍ മന്ത്രിയെ കുറ്റവിമുക്തയാക്കി

ursula-von-der-leyenബെര്‍ലിന്‍: ഗവേഷണ പ്രബന്ധം മോഷ്ടിച്ചെന്ന ആരോപണം നേരിട്ട ജര്‍മന്‍ പ്രതിരോധ മന്ത്രി ഉര്‍സുല ഫോന്‍ ഡെര്‍ ലെയനെ യൂണിവേഴ്‌സിറ്റി കുറ്റവിമുക്തയാക്കി.

ഒരു ലോ പ്രഫസറുടെ പ്രബന്ധത്തില്‍നിന്നുള്ള ഭാഗങ്ങള്‍ ആട്രിബ്യൂഷന്‍ കൂടാതെ സ്വന്തം പ്രബന്ധത്തിലേക്കു പകര്‍ത്തി എന്നായിരുന്നു ഉര്‍സുലയ്‌ക്കെതിരായ ആരോപണം. എന്നാല്‍, യൂണിവേഴ്‌സിറ്റി നടത്തിയ അന്വേഷണത്തില്‍ ഇതു തെളിയിക്കാന്‍ സാധിച്ചില്ല.

നേരത്തെ, സമാന ആരോപണം നേരിട്ട രണ്ടു ജര്‍മന്‍ ക്യാബിനറ്റ് മന്ത്രിമാര്‍ രാജിവച്ചിരുന്നു. ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ വലകൈയായി അറിയപ്പെടുന്ന മന്ത്രിയാണ് ഉര്‍സുല.

അവരുടെ പ്രബന്ധത്തില്‍ ആരോപിക്കപ്പെടുന്നതുപോലെ ചില ഭാഗങ്ങള്‍ ഉണ്ടെന്ന് യൂണിവേഴ്‌സിറ്റി സ്ഥിരീകരിച്ചു. എന്നാല്‍, ഇതു മനഃപൂര്‍വം വഞ്ചിക്കാന്‍ ചെയ്തതല്ല എന്നു ബോധ്യപ്പെട്ടതിനാലാണ് കുറ്റവിമുക്തയാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts