പന്തളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിവില്‍ പോയ യുവാവിനെയും പെണ്‍കുട്ടിയെയും പോലീസ് കസ്റ്റഡി യിലെടുത്തു. കുളനട വെണ്‍മണി പുതുശേരില്‍ വീട്ടില്‍ ജിജോ(26)യാണ് അറസ്റ്റിലായത്. ഇയാളെ അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് വെണ്‍മണി സ്വദേശിനിയായ പെണ്‍കുട്ടിയെ കൂട്ടി ഇയാള്‍ ഒളിവില്‍ പോയത്.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. അറസ്റ്റിലായ ജിജോ മുമ്പ് സമീപവാസിയുടെ വാഴക്കുലകള്‍ മോഷ്ടിച്ച് വില്പന നടത്തിയ കേസിലും പ്രതിയായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്നതായി പോലീസ് പറയുന്നു.