ബദിയഡുക്കയിലെ ആഴ്ച്ചചന്ത സജീവമായി

kkd-kozhiബദിയഡുക്ക: അതിര്‍ത്തി പഞ്ചായത്തുകളില്‍ ആഴ്ച്ചചന്ത പ്രിയമേറുന്നു. നാടന്‍ പച്ചക്കറികളും മറ്റ് അവശ്യ സാധനങ്ങളും ലഭിക്കുന്നുവെന്നത് കൊണ്ട് തന്നെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ആവശ്യക്കാരാണ് ചന്തയില്‍ എത്തുന്നത്. കടയിലെ വിലയേക്കാള്‍ കുറവും. കൂടാതെ നല്ലയിനം സാധനങ്ങളും ലഭിക്കുന്നുണ്ട്.

പരീക്ഷണാടിസ്ഥാനത്തില്‍ 2001 ല്‍ ബദിയഡുക്ക പഞ്ചായത്ത് ഭരണ സമിതി ശനിയാഴ്ച ചന്തയ്ക്ക് സ്ഥല സൗകര്യം കുറവായ സ്ഥലത്താണ് തുടക്കം കുറിച്ചത്. പിന്നീട് ചന്തയില്‍ ജനത്തിരക്ക് കൂടിയതോടെ പോലീസ് സ്‌റ്റേഷന് സമീപത്തായി ആഴ്ച ചന്തക്ക് പ്രത്യേകം സ്ഥലം കണെ്ടത്തുകയും നടത്തിപ്പ് ലേലത്തിന് നല്‍കുകയും ചെയ്തു. തുടക്കത്തില്‍ അമ്പതിനായിരം രൂപ ലേലത്തില്‍ പോയെങ്കില്‍ ഈ വര്‍ഷം 1,7300 രൂപക്കാണ് ലേലം കൊണ്ടു വന്നത്. ഇതുമൂലം പഞ്ചായത്തിന് വരുമാനവും വര്‍ദ്ധിച്ചു.

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ വിലകുറവില്‍ ലഭിക്കും. ബദിയഡുക്ക ആഴ്ച ചന്തയുടെ മാതൃകയില്‍ വെള്ളിയാഴ്ച ബോവിക്കാനത്തും, ബുധനാഴ്ച പെര്‍ളയിലും ആഴ്ച ചന്ത നടത്തിവരുന്നു. ആഴ്ച ചന്തകളില്‍ നിന്നും വെറ്റിലക്ക് പ്രിയമേറെയാണ്. പൊതു ജനങ്ങളുടെ ആവശ്യം പരിഗണിച്ച് കാറഡുക്ക പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എല്ലാ വ്യാഴാഴ്ചയും കൃഷി ഭവനരികില്‍ ആഴ്ച ചന്തയ്ക്ക് ഇന്ന് തുടക്കം കുറിക്കും.

Related posts