അഞ്ചല്‍: 17-കാരിയായ മകളെ നീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ച പിതാവിനെതിരെ കടയ്ക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. സ്ഥിരം മദ്യപാനിയായ ഇയാള്‍ പെണ്‍കുട്ടിയെ നീലചിത്രങ്ങള്‍ കാണിക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
പിതാവ് തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം കടയ്ക്കല്‍ സിഐ കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് കടയ്ക്കല്‍ സിഐ ദിലീപ് കുമാര്‍ ദാസ് അറിയിച്ചു.