നെയ്യാറ്റിന്‍കര: മതേതരത്വം കാത്തുസൂക്ഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്ന് ആര്‍. ശെല്‍വരാജ് എംഎല്‍എ അഭിപ്രായപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ദുര്‍ബലമായപ്പോഴൊക്കെ കോണ്‍ഗ്രസ് പരാജയപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരുങ്കടവിള മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിനില്‍ മണലുവിള അധ്യക്ഷനായി. കെപിസിസി സെക്രട്ടറി ആര്‍. വത്സലന്‍, ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷ്, കോണ്‍ഗ്രസ് നേതാവ് എം.എസ് അനില്‍, വടകര വാസുദേവന്‍നായര്‍, സി.എസ് അയ്യപ്പന്‍പിള്ള, അനന്തന്‍ മാരായമുട്ടം, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പുനയല്‍ സന്തോഷ്, അയിരൂര്‍ മീന, അമ്പലത്തറയില്‍ ശ്രീകാന്ത്, ആര്‍.എസ് അനൂപ്, അരുവിപ്പുറം കൃഷ്ണകുമാര്‍, അയിരൂര്‍ സുഭാഷ്, സുഹീഷ്കുമാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
മതേതരത്വം കാത്തുസൂക്ഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനു മാത്രമേ കഴിയൂ: ആര്‍. ശെല്‍വരാജ് എംഎല്‍എ
