തിരുവനന്തപുരം: മലയാള ഭാഷ അന്തസിന്റെ ചിഹ്നമായി മാറണമെന്നു സാഹിത്യകാരന് ഡോ. ജോര്‍ജ് ഓണക്കൂര്‍. സംസ്ഥാന ഇന്‍ഷ്വറന്‍സ് ഡയറക്റ്ററേറ്റില്‍ സംഘടിപ്പിച്ച മാതൃഭാഷാ വാരചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണക്കാരുടേതല്ലാതെ ഭരിക്കപ്പെടുന്നവരുടേതാകണം ഭാഷ. അപ്പോഴാണു ജനാധിപത്യം അര്‍ഥവത്താകുന്നത്. ഞാന്‍ മലയാളിയാണെന്ന് അഭിമാനിക്കുന്നിടത്താണു ഭാഷയുടെ കരുത്ത് വര്‍ധിക്കുന്നതെന്നും അദ്ദേഹം. ഇന്‍ഷ്വറന്‍സ് വകുപ്പ് ഡയറക്റ്റര്‍ എ. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. അജിത് പ്ലാക്കാട്, ബി.വി. ബിജു, പ്രദീപന് എന്നിവര്‍ പ്രസംഗിച്ചു.
മലയാള ഭാഷ അന്തസിന്റെ ചിഹ്നമായി മാറണം : ഡോ. ജോര്‍ജ് ഓണക്കൂര്‍
