ഫോഡ് ഇക്കോസ്പോര്‍ട്, മഹീന്ദ്ര ടിയുവി 300 മോഡലുകള്‍ക്ക് എതിരാളിയാണ് നാല് മീറ്ററില്‍ താഴെ നീളമുള്ള അഞ്ച് സീറ്റര്‍ എസ്!യുവി. മാര്‍ച്ചില്‍ ബ്രെസ വിപണിയിലെത്തിയേക്കും. വിലവിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.
89 ബിഎച്ച്പി 200 എന്‍എം കരുത്തുള്ള 1.3 ലീറ്റര്‍, മള്‍ട്ടി ജെറ്റ് ഡീസല്‍ എന്‍ജിനാണ് വിറ്റാര ബ്രെസയ്ക്ക്. തുടക്കത്തില്‍ പെട്രോള്‍ വകഭേദം ഇല്ല. അഞ്ച് സ്പീഡ് മാന്വല്‍ ആണ് ഗീയര്‍ബോക്സ്.
മാരുതി സുസൂക്കി ഇന്ത്യയില്‍ വച്ച് പൂര്‍ണ്ണമായും വികസിപ്പിച്ച ആദ്യ മോഡലായ ബ്രെസയ്ക്ക് 3,995 മിമീ ആണ് നീളം. വീല്‍ബേസ് 2500 മിമീ. ബൂട്ട് സ്പേസ് 328 ലീറ്ററുണ്ട്. ഗ്രൌണ്ട് ക്ലിയറന്‍സ് 198 മിമീ. 16 ഇഞ്ചാണ് അലോയ്സിന്റെ വലുപ്പം.
ആറ് വകഭേദങ്ങളിലാണ് വിറ്റാര ബ്രെസ ലഭ്യമാകുക. അടിസ്ഥാന വകഭേദമായ എല്ഡിഐയ്ക്ക് എസി, ചെരിവ് ക്രമീകരിക്കാവുന്ന പവര്‍ സ്റ്റിയറിങ്, മടക്കാവുന്ന പിന് സീറ്റ്, െ്രെഡവര്‍ എയര്‍ബാഗ്, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ഓഡിയോ സിസ്റ്റം, ഫ്രണ്ട് പവര്‍ വിന്‍ഡോ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ബാഹ്യമിററുകള്‍, എന്ജിന് ഇമ്മൊബിലൈസര്‍ എന്നീ ഫീച്ചറുകളുണ്ട്. ഓപ്ഷണലായി ഡ്യുവല്‍ എയര്‍ ബാഗ്, എബിഎസ് ഇബിഡി ഫീച്ചറുകള്‍ ലഭ്യമാണ്.