ലോക പ്രശസ്തരായ അമ്പതു നേതാക്കളില്‍ നിക്കി ഹേലിയും കേജരിവാളും

aravindh-kejriwalസൗത്ത്കരോളിന: ഫോര്‍ച്യൂണ്‍ മാഗസിന്‍ മാര്‍ച്ച് 24 നു പ്രഖ്യാപിച്ച ലോകത്തിലെ ഏറ്റവും പ്രമുഖരായ അമ്പതു നേതാക്കളില്‍ ഇന്ത്യന്‍ വംശജയും സൗത്ത് കരോളിന ഗവര്‍ണറുമായ നിക്കി ഹേലി, ചീഫ് എക്‌സിക്യൂട്ടീവ് രേഷ്മ, ഡല്‍ഹി മുഖ്യമന്ത്രി കേജരിവാള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അമ്പത് പ്രമുഖരില്‍ പതിനേഴാമതായി നിക്കിയും ഇരുപതാമതായി രേഷ്മയും നാല്പത്തി രണ്ടാമതായി കേജരിവാളും യഥാക്രമം സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ചാള്‍സ്റ്റണ്‍ ചര്‍ച്ചില്‍ നടന്ന വെടിവയ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു സംസ്ഥാന തലസ്ഥാനത്ത് സ്ഥാപിച്ചിരുന്ന കോണ്‍ഫഡറേറ്റ് ഫ്‌ളാഗ് നീക്കം ചെയ്യുന്നതിനു ധീര നടപടികള്‍ സ്വീകരിച്ചതിന്റെ അംഗീകാരമായി നിക്കിയേയും ചെറിയ കുട്ടികള്‍ക്ക് കംപ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്നതിനും ധീരരാക്കി മാറ്റുന്നതിനുളള വീഡിയോ സന്ദേശം തയാറാക്കി ഒരു മില്യണ്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിനു നേതൃത്വം നല്‍കിയതിനു രേഷ്മക്കും ന്യൂഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനു മുഖ്യമന്ത്രിയെന്ന നിലയില്‍ സ്വീകരിച്ച നടപടികള്‍ക്ക് കേജരിവാളിനും ഫോര്‍ച്യൂണ്‍ മാഗസിന്‍ നടത്തിയ സര്‍വേയില്‍ പ്രധാന സ്ഥാനങ്ങള്‍ ലഭിക്കുവാന്‍ ഇടയാക്കിയത്.

ലോകത്തിലെ മുസ്‌ലിം ജനസംഖ്യയില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് ലിസ്റ്റിലെ പത്താം സ്ഥാനം നേടുന്നതിനു സഹായിച്ചതു രാജ്യത്തെ 30 ശതമാനം സ്ത്രീകള്‍ക്കു പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിന് മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചതിനാണ്. ലിസ്റ്റിലെ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ ആമസോണ്‍ ജെഫ് ബിസോസ്, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രി ലീഡര്‍, ഫ്രാന്‍സിസ് മാര്‍പാപ്പ, ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് എന്നിവര്‍ക്കാണ് ലഭിച്ചത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related posts