നമ്മുടെ ഹൈവേകളില്‍ അര്‍ധരാത്രിക്കു ശേഷമുണ്ടാകുന്ന മിക്ക അപകടങ്ങള്‍ക്കും കാരണം െ്രെഡവര്‍ ഉറങ്ങിപ്പോകുന്നതാണ്. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോള്‍ അതിനെ മറികടന്ന് വാഹനമോടിക്കുമ്പോഴാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. ഒരു സെക്കന്‍ഡ് ഉറക്കത്തിലേക്കു വഴുതിയാല്‍ പോലും ചിലപ്പോള്‍ വലിയ ദുരന്തങ്ങളിലേക്കായിരിക്കും പോകുക. എത്ര മികച്ച െ്രെഡവര്‍ ആണെങ്കിലും ശരി, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. വിശ്രമം വേണ്ടപ്പോള്‍ ശരീരത്തിന് വിശ്രമം നല്കിയേ തീരൂ. സംസാരിക്കാന്‍ ആളുണ്ടായതു കൊണ്ടോ കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ടതു കൊണ്ടോ ഉറക്കം മാറിനില്‍ക്കില്ല.
സൂക്ഷിക്കേണ്ടത് എപ്പോള്‍..?
ഉറക്കം വരുമ്പോള്‍ മുന്‍കരുതല്‍ എടുക്കുക എന്നതു തന്നെയാണ് പ്രധാന പരിഹാരം. ഉറക്കമൊഴിച്ചുള്ള െ്രെഡവിംഗ് കഴിവതും ഒഴിവാക്കുക.
* കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക
* തുടര്‍ച്ചയായി കോട്ടുവായിടുക
* കൈകള്‍ക്കും ശരീരത്തിനും തളര്‍ച്ച അനുഭവപ്പെടുക
ഉറക്കത്തിലേക്ക് വഴുതിവീഴുന്നതിനു മുമ്പ് നമ്മുടെ തലച്ചോര്‍ നല്കുന്ന മുന്നറിയിപ്പുകളാണ് ഇവ. ഈ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ മുന്‍കരുതലെടുക്കുക. കഴിയുമെങ്കില്‍ അല്‍പനേരം വാഹനം നിര്‍ത്തി തലച്ചോറിന് വിശ്രമം അനുവദിക്കണം. ഉറക്കച്ചടവില്‍ ധൃതിയില്‍ പോയി അപകടത്തിലാകുന്നതിലും നല്ലതാണ് പത്തോ ഇരുപതോ മിനിറ്റ് വിശ്രമിച്ച് സാവധാനം യാത്ര തുടരുന്നത്.
ഡ്രൈവിംഗിനിടെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ ശരീരം സ്വാഭാവികമായി ഉറങ്ങാനുള്ള പ്രവണത കാണിക്കും. അതിനാല്‍ തീരെ ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മാത്രമേ ഈസമയത്തെ യാത്ര തിരഞ്ഞെടുക്കാവൂ.
* ഉറക്കത്തിന്റെ ആലസ്യം അനുഭവപ്പെട്ടു തുടങ്ങിയാല്‍ 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും ലഘുനിദ്ര ചെയ്യുക. മുഖം നന്നായി കഴുകിയ ശേഷം വീണ്ടും യാത്ര തുടരുക.
* ദീര്‍ഘദൂര യാത്രകള്‍ക്കു മുമ്പായി കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും നന്നായി ഉറങ്ങുക.
* നിയന്ത്രിതമായ വേഗതയില്‍ മാത്രം വാഹനമോടിക്കുക
* കഴിയുമെങ്കില്‍ തനിയെ യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക.
* മദ്യപിച്ച് െ്രെഡവ് ചെയ്യരുത്. രാത്രിയില്‍ ശരീരത്തിലെ ആല്‍ക്കഹോളിന്റെ സാന്നിധ്യം കൂടുതല്‍ അപകടകരമാണ്.
* യാത്രയ്ക്കിടെ കാപ്പി കുടിക്കുന്നത് ഉറക്കത്തെ അല്‍പമെങ്കിലും മാറ്റിനിര്‍ത്തും
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രാത്രി െ്രെഡവിംഗ് സുരക്ഷിതമാക്കാം. ഓര്‍മിക്കുക, ജീവിതം നമ്മുടേതാണ്. അമിതമായ ധൃതി, പ്രത്യേകിച്ചും രാത്രിയാത്രയില്‍ അപകടം ക്ഷണിച്ചുവരുത്തിയേക്കാം. മറിച്ച്, കരുതലോടെ സാവധാനം യാത്ര ചെയ്താല്‍ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താം.