വിവാഹമോതിരം വാങ്ങൂ, തോക്ക് സമ്മാനമായി നേടൂ… അമേരിക്കയിലെ ടെക്‌സാസില്‍ ലബോക്ക് പട്ടണത്തിലുള്ള ഒരു ജ്വല്ലറിയിലാണ് ഈ ഓഫര്‍

gunആഭരണത്തോടൊപ്പം തോക്കോ? ഇതെന്തൊരു വിരോധാഭാസം എന്നു ചിന്തിക്കാന്‍ വരട്ടെ! അമേരിക്കയിലെ ടെക്‌സാസില്‍ ലബോക്ക് പട്ടണത്തിലുള്ള ഒരു ജ്വല്ലറിയിലാണ് വിവാഹമോതിരം വാങ്ങാന്‍ എത്തുന്നവര്‍ക്ക് തോക്ക് സമ്മാനമായി ലഭിക്കുന്നത്. മോതിരം വാങ്ങുന്നവര്‍ക്ക് ബോള്‍ട്ട് 243, റെമിംഗ്ടണ്‍ 870 എന്നീ പ്രമുഖ മോഡല്‍ തോക്കുകളില്‍ ഏതെങ്കിലും ഒന്നിന്റെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് ആണ് സമ്മാനിക്കുക.

അമേരിക്കയിലെ ഭൂരിഭാഗം പൗരന്‍മാരും പാരമ്പര്യമായി, ചെറുപ്പം മുതലേ നായാട്ട് പോലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്നും ഇക്കാരണത്താലാണ് ഇങ്ങനെയൊരു വാഗ്ദാനം നല്‍കിയിരിക്കുന്നതെന്നും ജ്വല്ലറിയുടെ ഉടമസ്ഥനായ ജോ താക്കര്‍ പറഞ്ഞു. ഒക്ടോബര്‍ അവസാന വാരത്തോടെ ഒരു മേളയുടെ രീതിയിലാണ് കച്ചവടം ലക്ഷ്യമിട്ടിരിക്കുന്നത്. ജനങ്ങള്‍ പരിപാടി വന്‍വിജയമാക്കുമെന്ന പ്രതീക്ഷയും താക്കറിനുണ്ട്.

Related posts