ബിഎസ്‌സി നഴ്‌സിംഗിനു പഠിക്കുന്ന സമര്‍ഥയായ വിദ്യാര്‍ഥിനി മാതാപിതാക്കള്‍ക്കൊപ്പം എന്നെ കാണാന്‍വന്നു. പിതാവ് വളരെ സങ്കടത്തോടെ എന്നോടു പറഞ്ഞു: സാര്‍, ഇതെന്റെ ഏക മകളാണ്. വളരെ പ്രതീക്ഷയോടെയാണ് ഞാന്‍ ഇവളെ നഴ്‌സിംഗ് പഠിക്കാന്‍ കേരളത്തിനു പുറത്തുവിട്ടത്. ഈയിടെ ഞാന്‍ പോയി അവളെ കൂട്ടിക്കൊണ്ടുപോരേണ്ടിവന്നു. കുറേനാളുകളായി അവള്‍ക്ക് ഒന്നിനും ഒരു മൂഡില്ലാത്ത അവസ്ഥയാണ്. എപ്പോഴും ഒരു നിരാശാഭാവം. നഴ്‌സിംഗ് പഠിച്ച് ജോലി വാങ്ങണമെന്ന തീവ്ര ആഗ്രഹത്തോടെ പോയ അവള്‍ ഈയിടെയായി പഠിത്തത്തില്‍ യാതൊരു ശ്രദ്ധയും കാണിക്കുന്നില്ല.
നന്നായി ഒരുങ്ങി നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്തു സന്തോഷവതിയായി നടന്നിരുന്ന അവള്‍ ഇപ്പോള്‍ അതിലൊന്നും യാതൊരു താത്പര്യവും കാണിക്കുന്നില്ല. രാത്രിയില്‍ ഉറങ്ങാതെ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഭക്ഷണം കഴിക്കുന്നതും ഇപ്പോള്‍ വളരെ കുറഞ്ഞ അളവിലാണ്. കോളജിന്റെ പ്രിന്‍സിപ്പല്‍ എന്നെ വിളിച്ചുവരുത്തി ഇവളെ നല്ലൊരു മനഃശാസ്ത്രജ്ഞനെ കാണിച്ചു ചികിത്സിപ്പിച്ചശേഷം കൊണ്ടുവന്നാല്‍ മതിയെന്നു പറഞ്ഞു. ആശുപത്രിയില്‍ പോകാന്‍ അവള്‍ സമ്മതിക്കുന്നില്ല. എന്നെ ഭ്രാന്തിയാക്കാനാണോ എന്നു ചോദിച്ചുകൊണ്ടു ദേഷ്യപ്പെടുകയാണ്. സാറിന്റെ മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സയെക്കുറിച്ചു പറഞ്ഞപ്പോള്‍ അവള്‍ അതിനു സമ്മതിച്ചു. എന്തെങ്കിലും ഹിപ്‌നോട്ടിസം ചെയ്ത് അവളെ പഴയതുപോലെ മിടുക്കിയാക്കിതരണം.
ദുഃഖിതയായ ആ പെണ്‍കുട്ടിയുടെ വിഷാദത്തിന്റെ ആഴവും, പരപ്പും തീവ്രമായ മനഃശാസ്ത്ര വിശകലനത്തിനു വിധേയമാക്കി അവളുടെ മൂഡ് തെറ്റാന്‍ കാരണമായി ഭവിച്ച വൈകാരിക സംഘര്‍ഷങ്ങള്‍ അവള്‍ മനഃശാസ്ത്ര പരിശോധനാ വേളകളില്‍ തുറന്നുപറഞ്ഞു. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ആകസ്മികമായ മരണമാണ് ഈ അവസ്ഥയില്‍ എത്തിച്ചതെന്നും അവള്‍ ഇല്ലാത്തൊരു ജീവിതം തനിക്കെന്തിനാണെന്നു തോന്നിയതുകൊണ്ടാണ് ഒരു പ്രാവശ്യം താന്‍ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചതെന്നും അവള്‍ തുറന്നുപറഞ്ഞു. ഉറ്റ കൂട്ടുകാരിയുടെ മുഖവും ഓര്‍മയും എപ്പോഴും തന്റെ മനസിലേക്കു വരികയാണെന്നും അവളുടെ സൗഹൃദവും സ്‌നേഹവും ഒരിക്കലും മറക്കാന്‍ കഴിയുന്നില്ലെന്നും അവള്‍ ദുഃഖത്തോടെ പറഞ്ഞു.
ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്ന Deep Relaxation techniques Cognitive behaviour therapy ടെക്‌നിക്കുകള്‍, Computerised biofeed back training, Sleep disorder പരിഹരിക്കാന്‍ സഹായിക്കുന്ന Self hypnosis training, അനാവശ്യ ചിന്തകള്‍ക്കു സഡന്‍ബ്രേക്കിടാന്‍ സഹായിക്കുന്ന തോട്ട് സ്‌റ്റോപ്പ് ടെക്‌നിക്‌സ് തുടങ്ങിയ മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സാ മാര്‍ഗങ്ങളിലൂടെ അവളുടെ വിഷാദാവസ്ഥയെ ഫലപ്രദമായി പരിഹരിക്കാന്‍ സാധിച്ചു. ചികിത്സയോട് നന്നായി സഹകരിച്ച ആ കുട്ടി നഷ്ടപ്പെട്ടുപോയ ഊര്‍ജവും പ്രസരിപ്പും വീണ്ടെടുത്ത് ഇന്നു പ്രതീക്ഷയോടെ പഠനം തുടരുന്നു.
സംഘര്‍ഷ നിര്‍ഭരമായ ആധുനിക സമൂഹത്തിലെ ഏറ്റവും വലിയ ഒരു ആരോഗ്യപ്രശ്‌നമായി വിഷാദം ഇന്നു മാറിക്കൊണ്ടിരിക്കുകയാണ്. മാനസികാരോഗ്യരംഗ common cold എന്നു വിശേഷിപ്പിക്കാവുന്ന വിഷാദത്തിന് ഫലപ്രദമായ ചികിത്സാ മാര്‍ഗങ്ങളുണ്ടെന്നു പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ബാക്ടീരിയയോ, വൈറസോ ബാധിച്ചുണ്ടാകുന്ന ഒരു മെഡിക്കല്‍ രോഗമല്ല വിഷാദം. ജീവിതത്തില്‍ നാം നേരിടുന്ന അനിഷ്ടസംഭവങ്ങളല്ല സത്യത്തില്‍ വിഷാദത്തിനു വഴിയൊരുക്കുന്നത്.
സ്വതവേ വ്യക്തിത്വഘടനയില്‍ വൈകല്യമുള്ള ആളുകള്‍ അനിഷ്ടസംഭവങ്ങള്‍ വരുമ്പോള്‍ നല്‍കുന്ന നിരന്തര നിഷേധവ്യാഖ്യാനങ്ങളാണ് വിഷാദത്തിലേക്ക് അവരെ തള്ളിവിടുന്നതെന്നു നിസംശയം പറയാം. തലച്ചോറിലെ serotonin പോലുള്ള ന്യൂറോ ട്രാന്‍സ്മിറ്ററിന്റെ വ്യതിയാനങ്ങള്‍കൊണ്ടാണ് വിഷാദം ഉണ്ടാകുന്നതെന്ന ഒരു ഹിമാലയന്‍ നുണ ശാസ്ത്രത്തിന്റെ പേരില്‍ ഇന്നു പരക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
പെട്ടെന്നു കേള്‍ക്കുമ്പോള്‍ ശാസ്ത്രീയമെന്നു തോന്നാമെങ്കിലും ഇതു വെറുമൊരു തട്ടിപ്പാണെന്ന് അത്യാധുനിക ഗവേഷണ പഠനങ്ങള്‍ ഇന്ന് അവിതര്‍ക്കിതമായി തെളിയിച്ചിട്ടുണ്ട്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ placebo program studies ന്റെ അസോസിയേറ്റ് ഡയറക്ടറായ Dr. Irving Kirsch ന്റെ മുപ്പത്തുവര്‍ഷത്തെ meta analytic ഗവേഷണ പഠനങ്ങള്‍ സെറോട്ടോണിന്‍ തിയറി വെറും തട്ടിപ്പാണെന്ന് ഇന്നു തെളിയിച്ചുകഴിഞ്ഞു.
ഡോ.ജോസഫ് ഐസക്,
(റിട്ട. അസിസ്റ്റന്റ് പ്രഫസര്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജി, മെഡിക്കല്‍ കോളജ്)
കാളിമഠത്തില്‍, അടിച്ചിറ റെയില്‍വേ ക്രോസിനു സമീപം, തെളളകം പി.ഒ.-കോട്ടയം 686 016
ഫോണ്‍ നമ്പര്‍ – 9847054817. സന്ദര്‍ശിക്കുക…www.drjosephisaac.com