വീട് കുത്തിത്തുറന്ന് മൂന്നുലക്ഷവും മൂന്നു പവനും കവര്‍ന്നു

pkd-moshanamവടക്കഞ്ചേരി: ടൗണില്‍ കിഴക്കഞ്ചേരി റോഡില്‍ പൂട്ടിക്കിടന്നിരുന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച. മൂന്നുലക്ഷം രൂപയും മൂന്നു പവന്റെ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. മണ്ഡകത്തില്‍ സുഹാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടുപൂട്ടി ശനിയാഴ്ച വൈകുന്നേരം സുഹാസും കുടുംബവും ഗുരുവായൂരിലേയ്ക്ക് പോയിരുന്നു. ഇന്നലെ വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ പുറകിലെ ഇരുമ്പിന്റെ ഗ്രില്‍വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.

രണ്ട് അലമാരകളിലായാണ് പണവും സ്വര്‍ണവും സൂക്ഷിച്ചിരുന്നത്. മുന്നിലെ വാതിലും തുറക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. വീട്ടുപരിസരത്ത് കമ്പിപ്പാരയും അമ്മിക്കൊഴയും കണ്ടെത്തി. സി.ഐ വി.എ ഉല്ലാസ്, എസ്.ഐ വിപിന്‍ കെ. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും ഇന്ന് പരിശോധനയ്‌ക്കെത്തും.

Related posts